പെട്രോൾ പമ്പിൻ്റെ വിശ്രമമുറിയിൽ കയറി ജോലിക്കാരുടെ ഫോണുകൾ മോഷ്ടിച്ചു, വിൽനയ്ക്ക് എത്തിച്ചപ്പോൾ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Published : Oct 16, 2026, 07:35 PM IST
migrant worker held

Synopsis

കഴിഞ്ഞ ഞായറാഴ്ച രാത്രി രായമംഗലം തായിക്കരച്ചിറയിലുള്ള പെട്രോൾ പമ്പിൻ്റെ വിശ്രമമുറിയിൽ കയറി പമ്പിലെ ജോലിക്കാരായ രണ്ട് പേരുടെ മൊബൈൽ ഫോണുകൾ മോഷ്ടിക്കുകയായിരുന്നു

പെരുമ്പാവൂർ: മൊബൈൽ മോഷണ കേസിൽ ഇതര സംസ്ഥാനത്തൊഴിലാളി അറസ്റ്റിൽ. അസം നൗഗോൺ ബോർഗുളി സ്വദേശി മുഹമ്മദ് ഇമാൻ ഹുസൈൻ (28)നെയാണ് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രി രായമംഗലം തായിക്കരച്ചിറയിലുള്ള പെട്രോൾ പമ്പിൻ്റെ വിശ്രമമുറിയിൽ കയറി പമ്പിലെ ജോലിക്കാരായ രണ്ട് പേരുടെ മൊബൈൽ ഫോണുകൾ മോഷ്ടിക്കുകയായിരുന്നു. പെരുമ്പാവൂരിലെ മൊബൈൽ ഷോറൂമിൽ മൊബൈൽ ഫോണുകൾ വില്പനയ്ക്ക് എത്തിച്ചപ്പോഴാണ് ഇയാൾ പിടിയിലായത്. സർക്കിൾ ഇൻസ്പെക്ടർ റിൻസ് എം തോമസ്, എസ് ഐ എൽദോപോൾ, സീനിയർ സിപിഒ മാരായ അരുൺ കെ കരുണൻ, ഇർഷാദ് ,സി പി ഒ രജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നെഞ്ച് തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കി, തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂർവ നേട്ടം, രോഗി സാധാരണ നിലയിലേക്ക്, ഉടൻ ആശുപത്രി വിടും
പെട്രോൾ പമ്പിൻ്റെ വിശ്രമമുറിയിൽ കയറി പമ്പിലെ ജോലിക്കാരുടെ ഫോണുകൾ മോഷ്ടിച്ചു, ഷോറൂമിൽ വിൽപനയ്ക്ക് എത്തിച്ചപ്പോൾ പിടിയിലായത് ഇതര സംസ്ഥാന തൊഴിലാളി