മൊബൈൽ ഫോൺ ഉപയോഗിക്കില്ല, പണം കിട്ടിയാൽ നേരെ മാഹിയിലേക്ക് വണ്ടികയറും, പിന്നെ ആർഭാട ജീവിതം; വാവച്ചൻ പിടിയിലായി

Published : Jan 22, 2025, 09:18 AM IST
മൊബൈൽ ഫോൺ ഉപയോഗിക്കില്ല, പണം കിട്ടിയാൽ നേരെ മാഹിയിലേക്ക് വണ്ടികയറും, പിന്നെ ആർഭാട ജീവിതം; വാവച്ചൻ പിടിയിലായി

Synopsis

പൊലീസ് അന്വേഷിച്ച് വരുന്നതിനിടെ മറ്റൊരു മോഷണക്കേസിൽ ഇയാൾ പിടിയിലാവുകയായിരുന്നു.

പത്തനംതിട്ട: കുപ്രസിദ്ധ മോഷ്ടാവായ വാവച്ചൻ എന്ന മാത്തുക്കുട്ടിയെ തിരുവല്ല പുളിക്കീഴ് പൊലീസ് പിടികൂടി. നെടുമ്പ്രം ക്ഷേത്രത്തിലെ കവർച്ചാ കേസിലാണ് അറസ്റ്റ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. പൊലീസ് അന്വേഷിച്ചു വരുന്നതിനിടെ ഇയാൾ മറ്റൊരു മോഷണക്കേസിൽ പിടിയിലാവുകയായിരുന്നു.

പത്തനംതിട്ടയിൽ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് മോഷണം നടത്തിയ മാത്തുക്കുട്ടിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായിരുന്നു. പ്രതിക്കായി പുളിക്കീഴ് പൊലീസ് വലവിരിച്ചു. ഇതിനിടെ അലപ്പുഴ പുന്നപ്ര സ്റ്റേഷനിൽ മറ്റൊരു മോഷണ കേസിൽ ഇയാൾ പിടിയിലായി. അവിടെയെത്തി പുളിക്കീഴ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

റിമാൻഡിൽ കഴിഞ്ഞ പ്രതിയെ പിന്നീട് കസ്റ്റഡിയിൽ വാങ്ങി നെടുമ്പ്രം ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുത്തു. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ആളാണ് പ്രതി. അതിനാൽ പിടികൂടുക പ്രയാസമാണ്. കവർച്ചയ്ക്ക് ശേഷം പണവുമായി മാഹിയിലേക്ക് കടക്കും. അവിടെ ആർഭാട ജീവിതം നയിക്കുകയാണ് മാത്തുക്കുട്ടിയുടെ പതിവ്. കയ്യിലെ പണമെല്ലാം തീരുമ്പോൾ വീണ്ടും മോഷണത്തിനിറങ്ങും.

Read also: ഥാറിന്റെ മുകളിൽ ഇരുന്ന് സാഹസിക യാത്ര; കോളേജിലേക്ക് 'മാസ്സ് എൻട്രി' കാണിക്കാൻ പോയവർ ഒടുവിൽ ദേ കിടക്കുന്നു റോഡിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

കൊല്ലത്തേക്ക് ട്രെയിനിൽ വന്നിറങ്ങി, കയ്യിലുണ്ടായിരുന്നത് 2 വലിയ ബാഗുകൾ, സംശയത്തിൽ പരിശോധിച്ച് പൊലീസ്; പിടികൂടിയത് 12 കിലോ കഞ്ചാവ്
'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്