റിസർവ് വനത്തിൽ തോക്കുകളുമായി അതിക്രമിച്ച് കടന്നു; നായാട്ടിനിറങ്ങിയ സംഘത്തിലെ മൂന്ന് പേർ കീഴടങ്ങി

Published : Jan 22, 2025, 08:06 AM IST
റിസർവ് വനത്തിൽ തോക്കുകളുമായി അതിക്രമിച്ച് കടന്നു; നായാട്ടിനിറങ്ങിയ സംഘത്തിലെ മൂന്ന് പേർ കീഴടങ്ങി

Synopsis

റാന്നി റിസർവ് വനത്തിൽ തോക്കുകളുമായി നാല് പേരാണ് അതിക്രമിച്ച് കടന്നത്. 

ഇടുക്കി: റിസർവ് വനത്തിൽ തോക്കുകളുമായി അതിക്രമിച്ച് കടന്ന് നായാട്ടിന് ശ്രമിച്ച സംഘത്തിലെ മൂന്ന് പേർ കീഴടങ്ങി. മുറിഞ്ഞപുഴ വനം വകുപ്പ് ഓഫീസിൽ എത്തിയാണ് കീഴടങ്ങിയത്. ജനുവരി 13ന് പെരുവന്താനം പുറക്കയംവടകര വീട്ടിൽ ഡൊമനിക് ജോസഫ് (53) നാടൻ തോക്കുമായി അറസ്റ്റിലായിരുന്നു.

വനം വകുപ്പിന്റെ കോട്ടയം ഡിവിഷനിലെ എരുമേലി റെയിഞ്ചിൽ പെട്ട മുറിഞ്ഞപുഴ സ്റ്റേഷൻ പരിധിയിലെ റാന്നി റിസർവ് വനത്തിൽ തോക്കുകളുമായി നാല് പേരാണ് അതിക്രമിച്ച് കടന്ന് നായാട്ടിനു ശ്രമിച്ചത്. കൂട്ടുപ്രതികളായ മാത്യു സി എം, ചേട്ടയിൽ വീട്, കണയൻകവയൽ, പുറക്കയം, സൈജു, കുത്തുകല്ലുങ്കൽ, കണയൻകവയൽ, പുറക്കയം, സനീഷ്, തങ്കമണി എന്നിവരാണ്  മുറിഞ്ഞപുഴ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സുനിൽ കുമാറിന് മുമ്പിൽ കീഴടങ്ങിയത്. ഇവരെ അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

READ MORE: ഡോക്ടറെ കൈകാര്യം ചെയ്യുമെന്ന് പ്രസം​ഗത്തിനിടെ ഭീഷണി; മുസ്ലീം യൂത്ത് ലീഗ് നേതാവിന് എതിരെ പൊലീസ് കേസ് എടുത്തു

PREV
Read more Articles on
click me!

Recommended Stories

റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്
അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്