അഞ്ചുവർഷത്തിനിടെ പത്ത് കേസ്, മംഗൽ പാണ്ഡെ കാപ്പാ പ്രകാരം അറസ്റ്റിൽ

By Web TeamFirst Published Dec 28, 2019, 11:17 PM IST
Highlights

ആയുധം കൊണ്ട് മാരകമായ ദേഹോപദ്രവം ഏൽപ്പിക്കൽ, കൊലപാതകശ്രമം, നരഹത്യാശ്രമം തുടങ്ങിയ വകുപ്പുകളിലായാണ് ഇയാൾക്കെതിരെ 
പൊലീസ് കേസെടുത്തിട്ടുള്ളത്. 

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊല്ലം മുണ്ടയ്‌ക്കൽ പെരുമ്പള്ളി തൊടിയിൽ മംഗൽ പാണ്ഡെ എന്ന എബിൻ പെരേര കാപ്പാ നിയമപ്രകാരം അറസ്റ്റിലായി. ഇരവിപുരം പൊലീസാണ്‌ ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഇരവിപുരം, കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ് സ്റ്റേഷനുകളിലായി 10 കേസുകളിലെ പ്രതിയാണ് എബിൻ.

ആയുധം കൊണ്ട് മാരകമായ ദേഹോപദ്രവം ഏൽപ്പിക്കൽ, കൊലപാതകശ്രമം, നരഹത്യാശ്രമം തുടങ്ങിയ വകുപ്പുകളിലായാണ് ഇയാൾക്കെതിരെ 
പൊലീസ് കേസെടുത്തിട്ടുള്ളത്. ഇരവിപുരം പൊലീസ് ഇൻസ്‌പെക്ടർ അജിത്കുമാറിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ നൽകിയ റിപ്പോർട്ടിന്‍മേലാണ് ജില്ലാ കളക്ടർ കരുതൽ തടങ്കലിന് ഉത്തരവ് പുറപ്പെടുവിച്ചത്. കൊല്ലം സിറ്റി ജില്ലാ പൊലീസ് മേധാവി പി കെ മധു ഐപിഎസിന്റെ നിർദ്ദേശപ്രകാരം കൊല്ലം എസിപി പ്രദീപ് കുമാർ, ഇരവിപുരം പൊലീസ് ഇൻസ്‌പെക്ടർ അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് എബിനെ അറസ്റ്റ് ചെയ്തത്.
 

click me!