സഹികെട്ട് കാപ്പ ചുമത്തിയിട്ടും രക്ഷയില്ല, 50 പഴയ ബാറ്ററി മിസായി, സിസിടിവി നോക്കിയപ്പോൾ 'ബാറ്ററി' അനീഷ്, പിടിയില്‍

Published : Mar 25, 2026, 09:52 PM IST
Theft

Synopsis

കോഴിക്കോട്ട് സ്വകാര്യ ബാറ്ററി ഷോപ്പിൽ നിന്ന് അൻപതോളം പഴയ ബാറ്ററികൾ മോഷ്ടിച്ച കേസിൽ കാപ്പ കേസ് പ്രതിയായ അനീഷ് എന്ന ബാറ്ററി അനീഷിനെ പോലീസ് പിടികൂടി.  ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

കോഴിക്കോട്: കാപ്പ കേസ് പ്രതിയെ മോഷണക്കേസില്‍ പോലീസ് പിടികൂടി. കോഴിക്കോട് നെല്ലിക്കോട് പറയരുകണ്ടി സ്വദേശി അനീഷ് എന്ന ബാറ്ററി അനീഷിനെ(42)യാണ് സിറ്റി ക്രൈം സ്‌ക്വാഡും ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ ടി മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേര്‍ന്ന് പിടികൂടിയത്. പാറോപ്പടിയിലെ സ്വകാര്യ ബാറ്ററി ഷോപ്പിലെ അന്‍പതോളം പഴയ ബാറ്ററികളാണ് ഇത്തവണ അനീഷ് മോഷ്ടിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ഷോപ്പ് ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനീഷിനെ തിരിച്ചറിഞ്ഞത്. പിന്നീട് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ക്രൈം സ്‌ക്വാഡ് അംഗങ്ങളായ അബ്ദുറഹ്‌മാന്‍, ഹാദില്‍ കുന്നുമ്മല്‍, അനീഷ് മൂസേന്‍ വീട്, ഷാഫി പറമ്പത്ത്, ഷഹീര്‍ പെരുമണ്ണ തുടങ്ങിയവരും മോഷ്ടാവിനെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് 18.5 ലക്ഷം നഷ്ടപരിഹാരം, ബാക്കി തുക ലഭിക്കാൻ അനന്തരാവകാശ സർട്ടിഫിക്കറ്റ് വേഗം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
സുരേഷ് കോഴിക്കോട്ടെ പുഴയോരം' ഹോട്ടലിൽ എത്തിയത് ജോലി തേടി, അടുത്ത ദിവസം പുലർച്ചെ വാതിൽ തകർത്ത് മോഷണം; പിടിയിൽ