
കട്ടപ്പന: ഇടുക്കി കട്ടപ്പന മേരികുളത്തെ കടകളിൽ മോഷണം നടത്തിയ പ്രതി കുപ്രസിദ്ധ മോഷ്ടാവ് തൃശൂർ സ്വദേശി സതീഷ് പിടിയിൽ. മേരികുളത്ത് ഏഴ് കടകളിൽ കവർച്ച നടത്തിയ മോഷ്ടാവാണ് ഒടുവിൽ പിടിയിലായത്. ജനുവരി 30 ന് മേരികുളത്തെ കടകളിൽ കവർച്ച നടത്തിയ മോഷ്ടാവായ സതീഷിനെ തൃശ്ശൂർ പൊലീസാണ് മറ്റൊരു കേസിൽ പിടികൂടിയത്.
ഈ കേസിൽ ചോദ്യം ചെയ്തപ്പോഴാണ് മേരികുളത്തെ മോഷണത്തിന് പിന്നിലും താനാണെന്ന് സമ്മതിച്ചത്. തുടർന്ന് ഉപ്പുതറ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. മേരികുളത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കടകളുടെ പൂട്ട് പൊളിക്കാൻ ഉപയോഗിച്ച പിക്കാസ് സമീപത്തെ കാട്ടിൽ നിന്ന് കണ്ടെത്തി. ഉപ്പുതറ ഇൻസ്പെക്ടർ സി കെ നാസറിന്‍റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം