വലിയ പദ്ധതികൾ മാത്രം! വിദഗ്ധമായി കവർന്നത് 25 പവൻ, കണ്ണപ്പൻ രതീഷിനെതിരെ നാൽപ്പതിലേറെ കവർച്ച കേസുകൾ, ഒടുവിൽ പിടിയിൽ

Published : Aug 04, 2026, 07:43 PM IST
notorious thiefarrested in kollam after 25 sovereign gold theft

Synopsis

വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. നാൽപ്പതിലേറെ കവർച്ച കേസുകളിലെ പ്രതിയായ കണ്ണപ്പൻ രതീഷ് (29) ആണ് പിടിയിലായത്

കൊല്ലം: വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. നാൽപ്പതിലേറെ കവർച്ച കേസുകളിലെ പ്രതിയായ കണ്ണപ്പൻ രതീഷ് (29) ആണ് പിടിയിലായത്. കഴിഞ്ഞ ജനുവരി 27നാണ് ഫിൽഗിരിയിൽ താമസിക്കുന്ന സലീന ബീവിയുടെ വീടിന്‍റെ പിൻവാതിൽ അലമാരിയിൽ സൂക്ഷിച്ചിരുന്ന 25 പവൻ കവർന്നത്. സലീനയുടെ മരുമകളുടെ സ്വർണമാണ് മോഷ്ടിച്ചത്. രാവിലെ ജോലിക്ക് പോയ സലീന വൈകിട്ട് മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പിന്നാലെ കടയ്ക്കൽ പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി കണ്ണപ്പൻ രതീഷ് ആണെന്ന് കണ്ടെത്തുകയായിരുന്നു.

എന്നാൽപ്രതിയെ കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി ലഭിച്ചിട്ടും പിടികൂടാൻ ആകാത്തതിൽ പോലീസിനെതിരെ വലിയ പ്രതിഷേധവും ഉയർന്നിരുന്നു. പ്രതിയുടെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഏഴ് മാസം ഒളിവിൽ കഴിഞ്ഞ രതീഷിനെ ഇന്നലെ ഫിൽഗിരിക്ക് സമീപം നാട്ടുകാരാണ് കണ്ടെത്തിയത്. തടഞ്ഞുവച്ച്ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കടയ്ക്കൽ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ നഴ്സിംഗ് ജീവനക്കാരെയും തിരിച്ചെടുക്കും, തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ സമരം ഒത്തുതീര്‍ന്നു
തോരാമഴയും കണ്ണീരും; മഴക്കെടുതിയിൽ ആലപ്പുഴ ജില്ലയിൽ 2 പേർക്ക് ജീവൻ നഷ്ടമായി, ഒരാളെ കാണാനില്ല, തെരച്ചിൽ തുടരുന്നു