വടിയും തുണിയും ഉപയോഗിച്ച് തല കെട്ടി വെച്ച നിലയിൽ, ലോറിയുടെ ടയറുകള്‍ക്കിടയിൽ കുരുങ്ങിയ കൂറ്റൻ മലമ്പാമ്പിന് പരിക്ക്, ഉപദ്രവിച്ചെന്ന് സംശയം

Published : Aug 16, 2025, 09:05 AM IST
kalamassery snake rescue

Synopsis

മലമ്പാമ്പിന്‍റെ തലഭാഗം തുണി ഉപയോഗിച്ച് നീളമുള്ള വടിയോട് ചേര്‍ത്ത് കെട്ടിയിട്ട നിലയിലായിരുന്നു.ചികിത്സ നൽകിയശേഷം മലമ്പാമ്പിനെ വനംവകുപ്പ് വനത്തിൽ തുറന്നുവിടും

കൊച്ചി: കൊച്ചി കളമശ്ശേരി നഗരസഭ ഓഫീസിന് സമീപം ലോറിക്കടിയിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയ കൂറ്റൻ മലമ്പാമ്പിനെ രക്ഷപ്പെടുത്തി. മലമ്പാമ്പിന്‍റെ തലയ്ക്കടക്കം പരിക്കേറ്റിട്ടുണ്ട്. ചികിത്സ നൽകിയശേഷം മലമ്പാമ്പിനെ വനംവകുപ്പ് വനത്തിൽ തുറന്നുവിടും. ഇന്ന് രാവിലെയാണ് നിര്‍ത്തിയിട്ടിരിക്കുന്ന ടാങ്കര്‍ ലോറിയുടെ ടയറുകള്‍ക്കിടയിൽ കുടുങ്ങികിടക്കുന്ന നിലയിൽ മലമ്പാമ്പിനെ കണ്ടെത്തിയത്. മലമ്പാമ്പിന്‍റെ തലഭാഗം തുണി ഉപയോഗിച്ച് നീളമുള്ള വടിയോട് ചേര്‍ത്ത് കെട്ടിയിട്ട നിലയിലായിരുന്നു. നീളമുള്ള ഒരു വടിയും ഇതോടൊപ്പം മറ്റൊരു ചെറിയ വടിയും ചേര്‍ത്താണ് മലമ്പാമ്പിനെ കെട്ടിയിട്ടിരുന്നത്. മലമ്പാമ്പിനെ ആരോ കൊല്ലാൻ ശ്രമിച്ചതായാണ് സംശയം. 

മലമ്പാമ്പിന്‍റെ തലക്ക് പരിക്കേറ്റിട്ടുണ്ട്. നഗരപ്രദേശമാണെങ്കിലും ഒരുപാട് ഒഴിഞ്ഞ പ്രദേശമുള്ള സ്ഥലമാണ് കളമശ്ശേരി. പ്രദേശത്ത് നിന്ന് മുമ്പും മലമ്പാമ്പുകളെ പിടികൂടിയിട്ടുണ്ട്. മലമ്പാമ്പിന്‍റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി മലമ്പാമ്പിനെ കൊണ്ടുപോവുകയായിരുന്നു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ