'കഷ്ടപ്പെട്ടുണ്ടാക്കിയ വീട്ടിൽ നിന്ന് മകളും മരുമകനും അടിച്ചിറക്കി'; പരാതിയുമായി പ്രവാസിയും രണ്ടാം ഭാര്യയും

Published : Apr 14, 2025, 06:31 AM IST
'കഷ്ടപ്പെട്ടുണ്ടാക്കിയ വീട്ടിൽ നിന്ന് മകളും മരുമകനും അടിച്ചിറക്കി'; പരാതിയുമായി പ്രവാസിയും രണ്ടാം ഭാര്യയും

Synopsis

കഷ്ടപ്പെട്ടുണ്ടാക്കിയ വീട്ടിൽ സമാധാനത്തോടെ കിടക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് പറയുന്ന അബുബക്കർ മകൾക്കും മരുമകനുമെതിരെ പൊലീസിൽ പരാതിയും നൽകി.

കൊച്ചി: മകളും മരുമകനും ചേർന്ന് പിതാവിനേയും രണ്ടാം ഭാര്യയേയും തല്ലി പുറത്താക്കിയതായി പരാതി. ആലുവ മാറമ്പള്ളി സ്വദേശി അബുബക്കറും ഭാര്യയുമാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

മാറമ്പള്ളി മഞ്ഞയിൽ വീട്ടിൽ അബുബക്കറും ഭാര്യ സൗജത്തുമാണ് തടിയിറ്റപറമ്പ് പൊലീസിൽ പരാതി നൽകിയത്. 18 വർഷത്തോളമായി വിദേശത്തായിരുന്ന അബൂബക്കർ ഭാര്യ മരിച്ചതിന് ശേഷം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ രണ്ടാമത് വിവാഹിതനായി. എന്നാൽ ഇതിൽ താൽപര്യമില്ലാതിരുന്ന മകളും മരുമകനും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും തല്ലി പുറത്താക്കിയെന്നുമാണ് പരാതി.

വിദേശത്തെ ജോലി കൊണ്ട് താൻ സമ്പാദിച്ച വീട്ടിൽ നിന്നാണ് മകളും മരുമകനും ഇറക്കിവിട്ടതെന്നാണ് ഇരുവരും പറയുന്നത്. അബൂബക്കറും ഭാര്യയും നിലവിൽ ആശുപത്രിയിലാണ്. ഇരുവരുടെയും പരാതി കിട്ടിയതായി തടിയിറ്റപറമ്പ് പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ മകളോടും മരുമകനോടും പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം