മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം, ആക്രമണം; രണ്ട് പേർ പിടിയിൽ

Published : Oct 02, 2021, 12:23 PM ISTUpdated : Oct 02, 2021, 01:52 PM IST
മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം, ആക്രമണം; രണ്ട് പേർ പിടിയിൽ

Synopsis

ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയതിന് പുറമെ  പ്രതികൾ വിദ്യാർത്ഥികളെ അസഭ്യം പറയുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു. 

കൊല്ലം: പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ (Govt Medical College) വനിതാ ഹോസ്റ്റലിൽ (Women's Hostel) അതിക്രമിച്ച് കയറി വിദ്യാർത്ഥികളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ കേസിൽ രണ്ട് പേരെ പൊലീസ് (Police) പിടികൂടി. 34കാരനായ അനിൽ, 31 കാരനായ സുജിത്ത് എന്നിവരെയാണ് പാരിപ്പള്ളി പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തത്. 

Read More: കോഴിക്കോട് വീടിനകത്ത് കയറിയും കാട്ടുപന്നികളുടെ ആക്രമണം, കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബുധനാഴ്ച രാത്രി 8.45നാണ് ഇവർ ഹോസ്റ്റലിൽ അധിക്രമിച്ച് കയറി വിദ്യാർത്ഥികളെ  ആയിധം കാണിച്ച് ഭീഷണിപ്പെടുത്തിയത്. ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയതിന് പുറമെ വിദ്യാർത്ഥികളെ അസഭ്യം പറയുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു. ബഹളം കേട്ട് ഓടിയെത്തിയവരെ കമ്പുകൊണ്ട് മർദ്ദിക്കുകയും ചെയ്തു. ഒന്നാം പ്രതിയായ സുജിത്ത് നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. 

Read More: യുവതിയുടെ നഗ്നത വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് പിടിയില്‍

Read More: ഇ-സഞ്ജീവനി ഡോക്ടർമാർക്ക് മുമ്പിൽ നഗ്നതാ പ്രദർശനവും അശ്ലീല സംസാരവും പതിവ്; ഒടുവിൽ പ്രതി പിടിയിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുനെല്ലിയിലെ സിപിഎം പ്രവർത്തകരുടെ വർഗീയ മുദ്രാവാക്യം: പരാതി നൽകി മുസ്ലീം ലീഗ്, മുദ്രാവാക്യം വിളിച്ച പ്രവർത്തകരോട് ഹാജരാകാൻ പൊലീസ്
ആദ്യം വന്നത് പനി, മുഖക്കുരുവിൽ നിന്നടക്കം രക്തം വാ‌‌‌‍‌ർന്നു, കോമയിലെത്തി; 23കാരിയായ മെഡിക്കൽ വിദ്യാ‌ത്ഥിനി ജോർജിയയിൽ വെന്റിലേറ്ററിൽ