അഭിനേതാക്കളെ തേടുന്ന പരസ്യത്തിൽ നമ്പർ തെറ്റി; വിളിയോട് വിളി, ദുരിതത്തിലായി വീട്ടമ്മ

Published : Oct 27, 2021, 05:46 PM IST
അഭിനേതാക്കളെ തേടുന്ന പരസ്യത്തിൽ നമ്പർ തെറ്റി; വിളിയോട് വിളി, ദുരിതത്തിലായി വീട്ടമ്മ

Synopsis

സിനിമയിൽ അഭിനയിക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടണമെന്ന പരസ്യത്തിൽ നമ്പർ തെറ്റി വന്നതോടെ ദുരിതത്തിലായി വീട്ടമ്മ.  സമൂഹിക മാധ്യമങ്ങളിൽ  വന്ന പരസ്യത്തിൽ തന്റെ ഫോൺ നമ്പർ തെറ്റായി  നൽകിയതാണ് വീട്ടമ്മക്ക്  ദുരിതമായിരിക്കുന്നത്. 

കോട്ടക്കൽ: സിനിമയിൽ അഭിനയിക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടണമെന്ന പരസ്യത്തിൽ നമ്പർ തെറ്റി വന്നതോടെ ദുരിതത്തിലായി വീട്ടമ്മ.  സമൂഹിക മാധ്യമങ്ങളിൽ  വന്ന പരസ്യത്തിൽ തന്റെ
ഫോൺ നമ്പർ തെറ്റായി  നൽകിയതാണ് വീട്ടമ്മക്ക്  ദുരിതമായിരിക്കുന്നത്. 

വീട്ടമ്മയറിയാതെയാണ് ഏതോ സിനിമാ ഗ്രൂപ്പിലെ പരസ്യത്തിൽ ഇവരുടെ നമ്പർ തെറ്റായി രേഖപ്പെടുത്തിയത്. ഇതോടെ അഭിനേതാക്കളുടെ വിളികളും വാട്സാപ്പിൽ വോയ്‌സുകളും വീഡിയോകളും നിറഞ്ഞ് ഫോണെടുക്കാൻ തന്നെ കഴിയാത്ത അവസ്ഥയിലാണിവർ. അഭിനേതാക്കളെ ആവ
ശ്യമുണ്ടെന്ന പരസ്യത്തിന് താഴെയാണ് വീട്ടമ്മയുടെ  നമ്പർ ചേർത്തിരിക്കുന്നത്. 

കൊണ്ടോട്ടി ബലാത്സംഗ ശ്രമം; പ്രതിയായ പതിനഞ്ചുകാരന്‍റെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ പരിശോധിക്കും

കഴിഞ്ഞ രാത്രിയാണ് ആദ്യവിളി എത്തിയത്. സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്നും അവസരം നൽകണമെന്നുമായിരുന്നു അപേക്ഷ. കാര്യം പിടികിട്ടാതെ വന്നതോടെ ഫോൺ  കട്ട് ചെയ്തു.  എന്നാൽ പിന്നീട് നിരന്തര  വിളികളും വാട്‌സാപ്പിലേക്ക്  സന്ദേശങ്ങളും പ്രവഹിച്ചതോടെ നടത്തിയ അന്വേഷ ണത്തിലാണ് പ്രശ്‌നം പിടി കിട്ടിയത്.  ദുരിതത്തിലായ വീട്ടമ്മ ഇപ്പോൾ കോട്ടക്കൽ സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്.

പിടിച്ച ഒന്നര ടണ്‍ ഭാരമുള്ള മീനെ കടലില്‍ തന്നെ ഇറക്കിവിട്ട് മത്സ്യതൊഴിലാളികള്‍

PREV
Read more Articles on
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ