ഒഡീഷയിൽ നിന്നുള്ള അതിഥി തൊഴിലാളി, എറണാകുളത്ത് നിരവധി ബന്ധങ്ങൾ, എല്ലാം കഞ്ചാവ് കച്ചവടത്തിന്; 3 കിലോ കഞ്ചാവുമായി പിടിയിൽ

Published : Sep 01, 2025, 12:01 AM IST
Ganja Arrest

Synopsis

ഇടപ്പള്ളി ടോൾ ജങ്ഷനിൽ നിന്ന് മൂന്ന് കിലോയോളം കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ

കൊച്ചി: ഇടപ്പള്ളിയിൽ കഞ്ചാവ് വേട്ട. ഇടപ്പള്ളി ടോൾ ജംഗ്ഷനു സമീപം ഒഡീഷ സ്വദേശിയിൽ നിന്നും 2.988 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. ഒഡീഷ സ്വദേശിയായ ബാപ്പിരാജ് നായ്‌ക് (31) ആണ് പിടിയിലായത്. ഇയാൾ ഒഡിഷയിലെ ഗജപതി ജില്ലയിലെ കറചബട്ടി സ്വദേശിയാണ്. അതിഥി തൊഴിലാളിയായാണ് ഇയാൾ കൊച്ചിയിൽ പ്രവർത്തിക്കുന്നത്. എന്നാൽ ഒഡീഷയിൽ നിന്ന് എറണാകുളത്തേക്ക് കഞ്ചാവ് എത്തിക്കുന്നയാളാണ് ഇയാളെന്ന് പൊലീസ് പറയുന്നു. എറണാകുളത്ത് കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്നവരുമായി പ്രതിക്ക് ബന്ധമുണ്ട്. ഇവർക്കാണ് പ്രതി കഞ്ചാവ് എത്തിച്ച് നൽകിയിരുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യക്കാണ് ഇത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചത്. നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ എം ബി ലത്തീഫിൻ്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിൽ പങ്കെടുത്തെന്ന വാർത്ത; വിശദീകരണവുമായി ദലീമ എംഎൽഎ
കിണറുകളിലെ ഇന്ധന സാന്നിധ്യം: ടാങ്കുകളുടെ സമ്മർദ്ദ പരിശോധന നടപടികൾ തുടങ്ങി, ആകെയുള്ളത് 20000 ലിറ്റർ സംഭരണ ശേഷിയുള്ള 3 ടാങ്കുകൾ