വള്ളം മറിഞ്ഞ് വീണവരെ രക്ഷിക്കാൻ കായലിൽ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Published : May 24, 2023, 10:13 PM IST
വള്ളം മറിഞ്ഞ് വീണവരെ രക്ഷിക്കാൻ കായലിൽ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Synopsis

വള്ളം മറിഞ്ഞ് വീണവരെ രക്ഷിക്കാൻ കായലിൽ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

അരൂർ: വള്ളം മറിഞ്ഞ് വീണവരെ രക്ഷിക്കാൻ കായലിൽ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചന്തിരൂർ കണ്ണച്ചാതുരുത്ത് പരേതനായ കരുണാകരന്‍റെ മകൻ മനീഷിന്‍റെ (37) മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു മനീഷിനെ കാണാതായത്. ബുധനാഴ്ച രാവിലെ വെളുത്തുള്ളി കായലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. എഴുപുന്നയിലെ ബന്ധുവിന്‍റെ മരണാനന്തര ചടങ്ങുകൾക്ക് പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു മനീഷ്. 

ചന്തിരൂർ വെളുത്തുള്ളി കായലിൽ യാത്രക്കാർ കയറിയ വള്ളം മറിയുന്നത് കണ്ട് ആളുകളെ രക്ഷപ്പെടുത്താനായി വെള്ളത്തിലേക്ക് ചാടുകയായിരുന്നു. വള്ളം മറിഞ്ഞ് കായലിൽ വീണവർ അടുത്തുള്ള ചീനവലക്കുറ്റിയിൽ പിടിച്ച് കിടന്ന് രക്ഷപ്പെട്ടു. എന്നാൽ, മനീഷിനെ കാണാതാവുകയായിരുന്നു. അരൂർ പൊലീസും അഗ്നിരക്ഷാസേനയും കായലിൽ രാത്രിയിലും തെരച്ചിൽ നടത്തിയിരുന്നു. കൽപ്പണിക്കാരനായ മനീഷ് അവിവാഹിതനാണ്. ഓമനയാണ് മാതാവ്. ഏക സഹോദരി കല.

Read more: കോഴിക്കോട്ട് പിടിയിലായ 'ബാപ്പയും മക്കളും'; മകനടക്കമുള്ളവരെ 'തസ്കരവീരന്മാർ' ആക്കിയ ഫസലുദീന് ഒരേയൊരു ലക്ഷ്യം!

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു