വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽനിന്ന് തട്ടിയത് 1,50,000 രൂപ; ഒരാൾ അറസ്റ്റിൽ

Published : Jun 23, 2024, 01:55 PM IST
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽനിന്ന് തട്ടിയത് 1,50,000 രൂപ;  ഒരാൾ അറസ്റ്റിൽ

Synopsis

ജോബിയുടെ ഉടമസ്ഥതയിൽ തൊടുപുഴയിൽ പ്രവർത്തിക്കുന്ന കൊളംബസ് ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി യു കെയിലേക്ക് ജോലിയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നായിരുന്നു യുവതിയെ ധരിപ്പിച്ചിരുന്നത്

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഇടുക്കി വണ്ണപ്പുറം മുണ്ടൻമുടി ഭാഗത്ത് വെള്ളാം പറമ്പിൽ വീട്ടിൽ ജോബി (28) യെയാണ് ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഞാറയ്ക്കൽ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിക്ക് യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് 1,50,000 രൂപ കൈക്കലാക്കി ജോലി നൽകാതെ കമ്പളിപ്പിക്കുകയായിരുന്നു. 

യുവതി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഇയാൾ നൽകാൻ കൂട്ടാക്കിയില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ജോബിയുടെ ഉടമസ്ഥതയിൽ തൊടുപുഴയിൽ പ്രവർത്തിക്കുന്ന കൊളംബസ് ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി യു കെയിലേക്ക് ജോലിയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നായിരുന്നു യുവതിയെ ധരിപ്പിച്ചിരുന്നത്. ഇയാൾക്കെതിരെ പല പൊലീസ് സ്റ്റേഷനുകളിലായി എട്ട് കേസുകളുണ്ട്. ഞാറയ്ക്കൽ ഇൻസ്പെക്ടർ സുനിൽ, എസ് ഐ എ കെ ധർമ്മരത്നം, എസ് സി പി ഒ എ എ അഭിലാഷ് എന്നിവരാണ് കേസന്വേഷണം നടത്തിയത്.

'എങ്ങനെയായാലും ഓന് കൊടുക്കും'; രാവിലെ ബൈക്കിലെത്തി അടിച്ചിട്ട് പോകുന്ന അജ്ഞാതാ; പെണ്ണുങ്ങൾ ഡബിൾ സ്ട്രോംഗാ...

സന്ധ്യയായാൽ കൂട്ടത്തോടെ ചിറകടികളും കരച്ചിലും; ഒടുവിൽ പ്രശ്നം വച്ച് നോക്കി, മരത്തിന്‍റെ ചില്ല കോതാൻ തീരുമാനം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം