സെൻസസ് ഡ്യൂട്ടിക്കിടെ ആക്രമണത്തിൽ നിന്ന് ഭാര്യയെ രക്ഷപ്പെടുത്തുന്നതിനിടെ ഉദ്യോഗസ്ഥനായ ഭർത്താവിന് നായയുടെ കടിയേറ്റു

Published : Jul 19, 2026, 06:12 PM IST
STRAY DOG ATTACK

Synopsis

ആലപ്പുഴയിൽ സെൻസസ് ഡ്യൂട്ടിക്കിടെ എന്യുമറേറ്ററായ ഭാര്യയെ അനുഗമിച്ച സൂപ്പർവൈസറായ ഭർത്താവിന് വളർത്തുനായയുടെ കടിയേറ്റു.

ആലപ്പുഴ: സെൻസസ് ഡ്യൂട്ടിക്കിടെ എന്യുമറേറ്ററായ ഭാര്യയൊടൊപ്പം പോയ ഭർത്താവിന് വളർത്തുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. സെൻസസ് ഡ്യൂട്ടി സൂപ്പർവൈസറും ആലപ്പുഴ ജനറൽ ആശുപത്രി ഹെഡ് ക്ലാർക്കുമായ അവലുക്കുന്ന് സഫാ മൻസിലിൽ അമീർ എച്ചിനാണ് നായയുടെ കടിയേറ്റത്. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം. സെൻസസ് ഡ്യൂട്ടി സൂപ്പർവൈസറായ അമീറിനു കീഴിൽ ആറു എന്യുമറേറ്റർമാരാണ് ഉള്ളത്. എന്യുമറേറ്റർമാരിൽ ഒരാൾ ഇദ്ദേഹത്തിന്റെ ഭാര്യയും ആര്യാട് എച്ച്എസ്എൽപി സ്കൂൾ അധ്യാപികയുമായ ഷംനയാണ്. ചാത്തനാട് മന്നത്ത് ജംഗ്ഷനു തെക്ക് വശമുള്ള ഒരു വീട്ടിലെ വളർത്തുനായയാണ് ഇവരെ ആക്രമിച്ചത്. നായയെ ഒന്നരമാസം മുമ്പ് ബഹറിനിൽ നിന്നും കൊണ്ടുവന്നതാണ്. ഭാര്യയുടെ നേരെ വരുന്നതുകണ്ടു തടയാൻ ശ്രമിക്കുന്നതിനിടെയാണ് അമീറിന് കടിയേറ്റത്. ഇദ്ദേഹത്തെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാട്സ്ആപ്പ് തര്‍ക്കം തെരുവിലേക്ക്, അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി; ബ്രസീല്‍ ഫാനിന് മര്‍ദനമേറ്റു
കടലിൽ ഒഴുകിനടന്ന 150 ചാക്കുകൾ കരയ്ക്ക് എത്തിച്ചു, പിന്നാലെ എത്തിയത് കമ്പനി അധികൃതർ; തടഞ്ഞ് മത്സ്യത്തൊഴിലാളികൾ, 'നഷ്ടപരിഹാരം വേണം'