വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; തര്‍ക്കത്തിന് പിന്നാലെ അടിയേറ്റ വയോധികൻ മരിച്ചു

Published : Jan 06, 2024, 10:58 PM IST
വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; തര്‍ക്കത്തിന് പിന്നാലെ അടിയേറ്റ വയോധികൻ മരിച്ചു

Synopsis

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു

ആലപ്പുഴ: വാഹനാപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് വയോധികൻ മര്‍ദ്ദനമേറ്റ് മരിച്ചു. ആലപ്പുഴ ഹരിപ്പാടാണ് സംഭവം. വീയപുരം കാരിച്ചാൽ തുണ്ടിൽ ടി എം ജോസഫ് (ജോസ്-62) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് വീയപുരം നന്ദൻകേരിൽ കോളനിയിൽ ദയാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം.  ആശുപത്രിയിലെത്തിച്ചെങ്കിലും ജോസഫ് മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും
തിരുവനന്തപുരം സിറ്റി പൊലീസ് സുരക്ഷാ പരിശോധന; 14 മയക്കുമരുന്ന് കേസുകളും, 50 അബ്കാരി കേസുകളുമെടുത്ത് പൊലീസ്, കുടുങ്ങിയത് നിരവധി പേർ