
തൃശൂർ : കടയിലെ ചില്ല് വാതിലിൽ തലയിടിച്ച് വൃദ്ധൻ മരിച്ചു. ചാവക്കാട് മണത്തലയിലാണ് അപകടം. മണത്തല സ്വദേശി ടി വി ഉസ്മാൻ (84 ) ആണ് മരിച്ചത്. ഡ്രൈ ഫ്രൂട്ട്സ് കടയിൽ സാധനം വാങ്ങാൻ എത്തിയതായിരുന്നു ഉസ്മാൻ. ഇയാൾ കടയുടെ ചില്ല് വാതിൽ കണ്ടില്ല. പെട്ടന്ന് കടക്കവെ തലയിടിച്ച് മലർന്നടിച്ച് വീണു. വീഴ്ചയിൽ തലയുടെ പിന്നിൽ ആഴത്തിൽ മുറിവേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാവികസേനയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനാണ് ഉസ്മാൻ.
Read More : കുതിരവട്ടത്തുനിന്ന് ചാടിയ പൂനം ഭര്‍ത്താവിനെ കൊന്നത് അവിഹിത ബന്ധം പൊക്കിയപ്പോള്‍; രക്ഷപ്പെട്ടത് ശൗചാലയം വഴി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam