ഏതു നിമിഷവും നിലം പൊത്തും; പൊന്നാനിക്കാർക്ക് ഭീഷണിയായി അങ്ങാടിയിലെ പഴയ കെട്ടിടങ്ങൾ

By Web TeamFirst Published Jul 30, 2019, 8:18 PM IST
Highlights

പൊന്നാനി അങ്ങാടിയിൽ നൂറു വര്‍ഷത്തോളം പഴക്കമുള്ള നിരവധി കെട്ടിടങ്ങളുണ്ട്. മഴ ശക്തമായതോടെ കെട്ടിടങ്ങളില്‍ പലതും ഏതു സമയത്തും പൊളിഞ്ഞു വീഴുമെന്ന അവസ്ഥയിലാണ്.

മലപ്പുറം: പൊന്നാനി നഗരത്തിൽ കാലപ്പഴക്കം കൊണ്ട് നിലം പൊത്താറായ സ്വകാര്യ കെട്ടിടങ്ങള്‍ നാട്ടുകാരുടെ ജീവന് ഭീഷണിയാകുന്നു. അഞ്ചുവര്‍ഷത്തിനിടെ പതിനഞ്ചോളം കെട്ടിടങ്ങളാണ് തകര്‍ന്നു വീണത്. ഈ കെട്ടിടങ്ങള്‍ ,ഉടന്‍ പൊളിച്ചുനീക്കാന്‍ കോടതി നിര്‍ദ്ദേശിച്ച് മാസങ്ങളായെങ്കിലും, പൊന്നാനി നഗരസഭ ഇതുവരെ നടപടിയെടുത്തില്ല.

പൊന്നാനി അങ്ങാടിയിൽ നൂറു വര്‍ഷത്തോളം പഴക്കമുള്ള നിരവധി കെട്ടിടങ്ങളുണ്ട്. മഴ ശക്തമായതോടെ കെട്ടിടങ്ങളില്‍ പലതും ഏതു സമയത്തും പൊളിഞ്ഞു വീഴുമെന്ന അവസ്ഥയിലാണ്. പല കെട്ടിടങ്ങളുടേയും ഉടമസ്ഥര്‍ ഉത്തരേന്ത്യക്കാരാണ്. ബാങ്കു വഴി വാടക വാങ്ങുകയല്ലാതെ കെട്ടിടങ്ങളുടെ അറ്റകുറ്റപണിയൊന്നും ഉടസ്ഥര്‍ നടത്താറില്ല.

മറ്റു ചില കെട്ടിടങ്ങള്‍ ഉടമസ്ഥതയെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ്. വൈകാതെ നടപടിയെടുക്കുമെന്നാണ് നഗരസഭാ ചെയര്‍മാൻ സി പി മുഹമ്മദ് കുഞ്ഞിയുടെ പ്രതികരണം.

click me!