
പാലാ; വീടിന്റെ ടെറസിന് മുകളില്‍ ചപ്പുചവറുകള്‍ അടിച്ചുവാരാന്‍ കയറിയ മദ്ധ്യവയ്‌സക്കന്‍ പായലില്‍ തെന്നി വീണ് പരിക്കുപറ്റി. ടെറസില്‍ കുടുങ്ങിയ കുടുങ്ങിയ മദ്ധ്യവയസ്‌കനെ പോലീസും, ഫയര്‍ ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്നാണ് രക്ഷപെടുത്തിയത്. ചേറ്റുകുളം വൈക്കത്തുമല തെക്കേകുന്നുംപാറയില്‍ റ്റി.സി. തോമസ്(65) ആണ് പരിക്കുപറ്റി ടെറസില്‍ കുടുങ്ങിയത്.
ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. വീഴ്ച്ചയില്‍ തലയിടിച്ച് വീണ തോമസിന് ബോധം നഷ്ടപ്പെടുകയായിരുന്നു. കുടുംബാംഗങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ തോമസിനെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും കോണിയിലൂടെ താഴെ ഇറക്കുവാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് രാമപുരം എസ്.ഐ. അരുണ്‍ കുമാറിന്റെ നേതൃത്വത്തലുള്ള പോലീസും, കൂത്താട്ടുകുളത്തുനിന്നുള്ള ഫയര്‍ഫോഴ്‌സും എത്തി നാട്ടുകാരോടൊപ്പം വല ഉപയോഗിച്ചാണ് തോമസിനെ താഴെയിറക്കിയത്. ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
'മക്കളെ കാണാനുളള കൊതി കൊണ്ട് ചെയ്തു പോയതാണ് സാര്‍'; പൊട്ടിക്കരഞ്ഞ് കൊലക്കേസ് പ്രതി