
ആലപ്പുഴ: അരൂര്‍ ദേശീയപാതയോരത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പനങ്ങാട് ചേപ്പനം കൊച്ചു കോടങ്ങനേഴത്ത് ശിവദാസൻ (60) ആണ് മരിച്ചത്. അരൂർ എ ആർ റസിഡൻസിക്ക് സമീപം ഇന്ന് ഉച്ചക്കാണ് മൃതദേഹം കണ്ടത്. അതുവഴി വന്ന യാത്രക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. പതിവായി ഈ പ്രദേശത്ത് ഇരിക്കുന്നതു കാണാറുണ്ടങ്കിലും റോഡരികിൽ ഇരിക്കുന്നതു കണ്ട് ഇയാളെ വഴിയാത്രക്കാർ മാറ്റി ഇരുത്തിയിരുന്നു. ഉച്ചയോടെ മരിച്ചു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam