കോഴിക്കോട് വയോധികൻ മരിച്ച നിലയിൽ, കണ്ടെത്തിയത് ഉപയോഗശൂന്യമായ കുളത്തിൽ

Published : Aug 22, 2023, 08:37 PM ISTUpdated : Aug 22, 2023, 08:45 PM IST
കോഴിക്കോട് വയോധികൻ മരിച്ച നിലയിൽ, കണ്ടെത്തിയത് ഉപയോഗശൂന്യമായ കുളത്തിൽ

Synopsis

പ്രിന്‍റിംഗ് പ്രസ്സ് തൊഴിലാളിയായിരുന്ന ബാലകൃഷ്ണൻ അസുഖബാധിതനായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് കുളത്തിൽ നിന്നും ബാലകൃഷ്ണ മൃതദേഹം കണ്ടെത്തിയത്.

താമരശ്ശേരി: കോഴിക്കോട് വയോധികനെ ഉപയോഗശൂന്യമായ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി ചെമ്പ്ര മണ്ണാരക്കൽ ബാലകൃഷ്ണൻ (68) ആണ്  ചെമ്പ്രയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രിന്‍റിംഗ് പ്രസ്സ് തൊഴിലാളിയായിരുന്ന ബാലകൃഷ്ണൻ അസുഖബാധിതനായിരുന്നു.  കഴിഞ്ഞ ദിവസം രാവിലെയാണ് കുളത്തിൽ നിന്നും ബാലകൃഷ്ണ മൃതദേഹം കണ്ടെത്തിയത്. ഭാര്യ: പ്രേമ. മക്കൾ: പ്രബീഷ്, പ്രശോഭ്. മരുമക്കൾ: അശ്വതി, പരേതയായ ബബിത. സഹോദരങ്ങൾ: രാജൻ, അശോകൻ, പ്രകാശൻ, സുരേഷ്, സത്യ, ബേബി, പരേതയായ നളിനി.

അതിനിടെ കോഴിക്കോട്  മുക്കം മുത്തേരിയിൽ  ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ഭർത്താവ് മരിച്ച നിലയിൽ. പൂള പൊയിൽ പൈറ്റൂളിച്ചാലിൽ മുസ്തഫയെയാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞിരമുഴി ഗ്രൗണ്ടിന് സമീപം കശുമാവിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.   മുസ്തഫ തിങ്കളാഴ്ചയാണ് ഭാര്യ ജമീലയെ വെട്ടി പരിക്കേൽപ്പിച്ചത്. 

മുസ്തഫയുടെ മുത്തേരിയിലെ അനുഗ്രഹ ഹോട്ടലിൽ  ആറുമണിയോടെ ആയിരുന്നു സംഭവം. ഗുരുതര പരിക്കേറ്റ ജമീലയെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചതിനു ശേഷം മുസ്തഫ ഓടി രക്ഷപ്പെടുകയായിരുന്നു.

Read More : രാവിലെ ഒരുമിച്ച് മദ്യപാനം, രാത്രി ചേരി തിരിഞ്ഞ് ഗുണ്ടകളുടെ കൂട്ടത്തല്ല്; 4 പേർക്ക് പരിക്ക്, 8 പേർ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകള്‍ തൽസമയം കാണാം- LIVE

PREV
Read more Articles on
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു