
കോഴിക്കോട്: ദേശീയ പാത 66ല്‍ നിര്‍മാണം നടക്കുന്ന സ്ഥലത്ത് അലക്ഷ്യമായി തള്ളിയ കമ്പിയില്‍ തടഞ്ഞ് വീണ് വയോധികന് പരിക്കേറ്റു. ആറ് വരിപ്പാതയിലെ രാമനാട്ടുകര വെങ്ങളം റീച്ചില്‍ അറപ്പുഴ പാലത്തിന് സമീപത്തായാണ് അപകടമുണ്ടായത്. മണക്കടവ് സ്വദേശിയും ലോട്ടറി വില്‍പന തൊഴിലാളിയുമായ തോട്ടാശ്ശേരി നാരായണനാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം നടന്നത്. ഈ ഭാഗത്തുകൂടി നടന്നു വരുന്നതിനിടെ റോഡരികില്‍ നിക്ഷേപിച്ച കമ്പിയില്‍ തടഞ്ഞ് വീഴുകയായിരുന്നു. തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റ നാരായണനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഈ ഭാഗത്ത് റോഡ് നിര്‍മാണത്തിനായി ഉപയോഗിച്ച സാമഗ്രികള്‍ അലക്ഷ്യമായി ഇട്ടിരിക്കുന്നത് കാല്‍നടയാത്രികര്‍ക്കും വാഹനങ്ങള്‍ക്കും അപകട ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam