വീട് കത്തിനശിച്ചു; വയോധികയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published : Jul 25, 2019, 09:27 PM IST
വീട് കത്തിനശിച്ചു; വയോധികയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Synopsis

ഓടും ഷീറ്റും മേഞ്ഞ വീടിന്റെ 3 മുറികളും അടുക്കളയും പൂര്‍ണ്ണമായും രണ്ട് മുറികള്‍ ഭാഗികമായും കത്തിനശിച്ചു.

കായംകുളം: ഏവൂരില്‍ വയോധികയുടെ വീട് കത്തി നശിച്ചു. എണ്‍മ്പതു വയസുകാരിയായ ഏവൂര്‍ വടക്കുതറയില്‍ വീട്ടില്‍ കുട്ടിയമ്മയുടെ വീടാണ് ഭാഗികമായി കത്തിനശിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. കുട്ടിയമ്മയും, മകള്‍ വിജയമ്മയും സംഭവസമയത്ത് വീടിന് പുറത്തായിരുന്നതിനാല്‍ ആളപായമുണ്ടായില്ല.

ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാകാം തീ പടര്‍ന്നതെന്ന് സംശയിക്കുന്നു. ഓടും ഷീറ്റും മേഞ്ഞ വീടിന്റെ 3 മുറികളും അടുക്കളയും പൂര്‍ണ്ണമായും രണ്ട് മുറികള്‍ ഭാഗികമായും കത്തിനശിച്ചു. കായംകുളത്തു നിന്നും ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ വൈ ഷഫീക്കിന്റെ നേതൃത്വത്തില്‍ 4 യൂണിറ്റ് വാഹനമെത്തിയാണ് തീയണച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭർത്താവ് 62 വോട്ടിന് ജയിച്ചിടത്ത് ഭൂരിപക്ഷം അഞ്ചിരട്ടിയാക്കി രേഷ്മ, മറ്റൊരു വാർഡിൽ നിഖിലിനും ജയം; തെരഞ്ഞെടുപ്പ് കളറാക്കി യുവമിഥുനങ്ങൾ
പ്രായം നോക്കാതെ നിലപാട് നോക്കി വോട്ട് ചെയ്യണമെന്ന് അഭ്യ‍ർത്ഥിച്ചു, ആകെ കിട്ടിയത് 9 വോട്ട്; നിരാശയില്ലെന്ന് സി. നാരായണൻ നായർ