
ചെങ്ങന്നൂർ: ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീഡിയോഗ്രഫർ മരിച്ചു. പാണ്ടനാട് പ്രയാർ ഓലിക്കൽ കെ ബിജു (48) ആണ് മരിച്ചത്. എംസി റോഡിൽ മുണ്ടൻകാവ് ആമ്പല്ലൂർ ക്ലിനിക്കിനു സമീപം കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു അപകടം. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്.
ചെങ്ങന്നൂരിൽ നിന്നു വീട്ടിലേക്ക് പോകുകയായിരുന്ന ബിജു സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബിജുവിനെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. എസിവി, കുട്ടനാട് കേബിൾ വിഷൻ എന്നീ സ്ഥാപനങ്ങളിൽ ക്യാമറമാനായി ബിജു പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മഞ്ജു, മക്കൾ: കൃപ, ശ്രദ്ധ, ജീവൻ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam