കർക്കടകവാവ്: വർക്കലയിലെത്തിയത് ആയിരങ്ങൾ, ജില്ലയിലാകെ ബലിതർപ്പണം നടത്തിയത് മൂന്ന് ലക്ഷത്തിലേറെയാളുകൾ

Published : Jul 28, 2022, 10:13 PM ISTUpdated : Jul 28, 2022, 10:20 PM IST
കർക്കടകവാവ്: വർക്കലയിലെത്തിയത് ആയിരങ്ങൾ, ജില്ലയിലാകെ ബലിതർപ്പണം നടത്തിയത് മൂന്ന് ലക്ഷത്തിലേറെയാളുകൾ

Synopsis

ഇന്നലെ വൈകുന്നേരം മുതൽ വർക്കലയിലേക്ക് ജനങ്ങളുടെ പ്രവാഹമായിരുന്നു.

തിരുവനന്തപുരം: കർക്കടക വാവുദിനത്തിൽ ബലിതർപ്പണമായി ജില്ലയിലെ വിവിധ ഭാ​ഗങ്ങളിലായി മൂന്ന് ലക്ഷത്തിലേറെ ആളുകൾ എത്തിയതായി അധികൃതർ. വർക്കലയിലാണ് ഏറെപ്പേർ എത്തിയത്. ശംഖുമുഖത്ത് ജില്ലാ കളക്ടർ ബലിതർപ്പണങ്ങൾക്ക് നിരോധനം ഉത്തരവായ സാഹചര്യത്തിലാണ് വർക്കലയിൽ ഇത്രയും ആളുകൾ എത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ വർക്കലയിലേക്ക് ജനങ്ങളുടെ പ്രവാഹമായിരുന്നു. കൊല്ലം കാപ്പിൽ പ്രദേശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് തീരദേശത്തു കൂടിയുള്ള പ്രത്യേക പാതയും കൊല്ലം പാരിപ്പള്ളി ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് പാരിപ്പള്ളി മുക്കട ചാവർകോട് വഴിയും തിരുവനന്തപുരം തുമ്പ പെരുമാതുറ ഭാഗങ്ങളിൽ നിന്ന് കടയ്ക്കാവൂർ അഞ്ചുതെങ്ങ് ബീച്ച് റോഡ് വഴി പ്രത്യേക പാതയും ആറ്റിങ്ങൽ കിളിമാനൂർ ഭാഗങ്ങളിൽ നിന്ന് വരുന്നവർക്ക് കല്ലമ്പലം പുത്തൻചന്ത വർക്കല മെയിൻ പാതയും ഉൾപ്പെടെ പ്രത്യേക റൂട്ടുകൾ ഒരുക്കി.

ഭീകരമുഖങ്ങൾ മറച്ചുവെക്കാൻ സേവനത്തിൻ്റെ മുഖംമൂടി അണിയുന്നവർക്ക് കർക്കടകവാവുബലി വിട്ടുകൊടുക്കരുതെന്ന് പി ജയരാജൻ

പത്രസമ്മേളനം നടത്തി വേണ്ടത്ര പ്രചാരണം നൽകുകയും പൊലീസും ഫയർഫോഴ്സും ഹെൽത്ത് സർവീസുമായി ചേർന്ന് വിപുലമായ മുന്നൊരുക്കങ്ങളാണ് വർക്കല പൊലീസ് നടത്തിയത്. റേഞ്ച് ഡിഐജി നിശാന്തിനി വർക്കലയിലെത്തി നേരിട്ട് മുന്നൊരുക്കങ്ങൾ വിലയിരുത്തി. റേഞ്ച് ഐജി പി പ്രകാശന്റെ നിർദ്ദേശപ്രകാരം 700 ഓളം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് കുറ്റമറ്റ രീതിയിൽ കഴിഞ്ഞവർഷത്തെക്കാളും മികച്ച രീതിയിൽ ഒരുക്കം സജ്ജീകരിച്ചത്.  വർക്കല ഡിവൈഎസ്പി പി നിയാസിന്റെ നേതൃത്വത്തിലാണ് പനാശത്തുള്ള ബലിതർപ്പണം യാതൊരുവിധ അനിഷ്ട സംഭവങ്ങളും കൂടാതെ പൂർത്തിയാക്കിയത്. മാല മോഷണങ്ങളോ പിടിച്ചുപറിയോ ട്രാഫിക് അപകടങ്ങൾ ഒന്നും തന്നെ കൂടാതെ പാപനാശത്തെ കൂടുതൽ ആൾക്കാർ പങ്കെടുത്ത ബലിതർപ്പണം പൂർത്തിയാക്കിയത് പൊലീസിന് ഒരു പൊൻ തൂവലാണെന്ന് ദേവസ്വം ബോർഡ് അധികൃതർ അഭിപ്രായപ്പെട്ടു.  

ഫോട്ടോ : കൊല്ലം വർക്കലയിൽ ബലിതർപ്പണത്തിനെത്തിയവർ

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തോൽവിയെന്ന് പറഞ്ഞാൽ വമ്പൻ തോൽവി, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ലതികാ സുഭാഷ്, കിട്ടിയത് വെറും 113 വോട്ട്
മുട്ടടയിൽ മിന്നിച്ച് വൈഷ്ണ സുരേഷ്; എൽഡിഎഫ് സിറ്റിങ് സീറ്റിൽ അട്ടിമറി ജയം