സ്കൂട്ടർ പിന്നോട്ടെടുക്കുന്നതിനിടെ ലോറിയിടിച്ചു, യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്- വീഡിയോ

Published : Jul 28, 2022, 09:49 PM ISTUpdated : Jul 28, 2022, 09:53 PM IST
സ്കൂട്ടർ പിന്നോട്ടെടുക്കുന്നതിനിടെ ലോറിയിടിച്ചു, യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്- വീഡിയോ

Synopsis

സ്റ്റോപ്പിൽ നിന്ന് കെഎസ്ആർടിസി ബസ് പുറപ്പെട്ടതിന് പിന്നാലെ മറ്റ് വാഹനങ്ങൾക്കൊപ്പം സ്‌കൂട്ടർ മുന്നോട്ടെടുക്കുന്നതിനിടെ പുറകിലെത്തിയ ടോറസ് ലോറി ഇടിക്കുകയായിരുന്നു.

തൃശൂർ: എടമുട്ടത്ത് ദേശീയപാതയിൽ നിർത്തിയ സ്‌കൂട്ടർ മുന്നോട്ട് എടുക്കുന്നതിനിടെ ലോറി പുറകിലിടിച്ചു. ടോറസ് ലോറിക്കിടയിൽപ്പെട്ട സ്‌കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴ വ്യത്യാസത്തിൽ. സ്‌കൂട്ടർ യാത്രികൻ രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ  ലഭിച്ചു. ഇന്നുരാവിലെ ഒമ്പതരയോടെ എടമുട്ടം സെന്ററിലായിരുന്നു അപകടം. ചെന്ത്രാപ്പിന്നി ഭാഗത്തേക്ക് പോവുകയായിരുന്നു സ്‌കൂട്ടർ യാത്രികൻ. യാത്രക്കിടെ എടമുട്ടം സെന്ററിൽ മുന്നിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസ് നിർത്തിയതോടെ പുറകിലുണ്ടായിരുന്ന സ്‌കൂട്ടർ അടക്കമുള്ള മറ്റ് വാഹങ്ങളും നിർത്തി. 

 

 

സ്റ്റോപ്പിൽ നിന്ന് കെഎസ്ആർടിസി ബസ് പുറപ്പെട്ടതിന് പിന്നാലെ മറ്റ് വാഹനങ്ങൾക്കൊപ്പം സ്‌കൂട്ടർ മുന്നോട്ടെടുക്കുന്നതിനിടെ പുറകിലെത്തിയ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ദേശീയപാതയിൽ വീണ സ്‌കൂട്ടർ യാത്രികനും സ്‌കൂട്ടറുമായി ടോറസ് ലോറി ഏതാനും മീറ്ററോളം മുന്നോട്ട് നീങ്ങിയെങ്കിലും ദുരന്തം ഒഴിവായി. ടോറസ് ലോറിയുടെ വേഗതക്കുറവും ഡ്രൈവർ വാഹനം ഉടൻ നിയന്ത്രിച്ചതുമാണ് സ്‌കൂട്ടർ യാത്രികൻ രക്ഷപ്പെടാൻ കാരണമായതെന്നാണ് പറയുന്നത്. നിസാര പരിക്കുകളോടെയാണ് സ്‌കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചു.

റോഡ് മുറിച്ച് കടക്കുന്നയാളെ ഇടിച്ച് തെറിച്ചുവീണ സ്കൂട്ടര്‍ യാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു

ഗോവയിൽ നിയന്ത്രണം വിട്ട കാർ നദിയിലേക്ക് വീണു; നാല് പേരെ കാണാതായി

മുംബൈ: ഗോവയിൽ നിയന്ത്രണം വിട്ട  കാർ  നദിയിലേക്ക് വീണ് നാല് പേരെ കാണാതായി. വടക്കൻ ഗോവയിലെ സുവാരി പാലത്തിൽ നിന്നാണ് കൈവരി തകർത്ത് കാർ നദിയിലേക്ക് പതിച്ചത്. പുലർച്ചെ അമിത വേഗത്തിൽ വന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നേവിയും കോസ്റ്റ്ഗാർഡും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. സമീപഗ്രാമമായ ലൗട്ടോലിമിൽ നിന്നുള്ളവരാണ് മരിച്ചത്. ഒരു സ്ത്രീയും അവരുടെ ഭർത്താവും സഹോദരനും സുഹൃത്തുമാണ് വാഹനത്തിലുണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോം വർക്ക് ചെയ്യാതെ സ്കൂളിലെത്തി, കൊല്ലത്ത് മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ തുട അടിച്ച് പൊട്ടിച്ച് അധ്യാപകൻ
അമ്മയും മകനും വീടിനുള്ളിൽ രണ്ട് മുറികളിൽ തൂങ്ങിമരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസ്, മരണകാരണം വ്യക്തമല്ല