ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖ പ്രസവം

Published : Nov 02, 2021, 10:26 PM IST
ആശുപത്രിയിലേക്കുള്ള  യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖ പ്രസവം

Synopsis

തിരുവനന്തപുരം ടെക്‌നോപാർക്കിലെ കണ്ട്രോൾ റൂമിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് സ്ഥലത്തെത്തി...

മലപ്പുറം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖ പ്രസവം. പോത്തുകല്ല് തെമ്പ്ര കോളനിയിൽ സുധീഷിന്റെ ഭാര്യ ചിഞ്ചു (23) ആണ് ആംബുലൻസിനുള്ളിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ചിഞ്ചുവിന് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. തിരുവനന്തപുരം ടെക്‌നോപാർക്കിലെ കണ്ട്രോൾ റൂമിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് മുഹമ്മദ് റഫീഖ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ പി. അഞ്ജു എന്നിവർ സ്ഥലത്തെത്തി. 

അഞ്ജുവിന്റെ പരിശോധനയിൽ ചിഞ്ചുവിന്റെ ആരോഗ്യ നില വഷളാണെന്നും ഉടൻ ആശുപത്രിയിലേക്ക് മാറ്റണമെന്നും മനസിലാക്കിയതിനെ തുടർന്ന് ചിഞ്ചുവിനെ ആംബുലൻസിലേക്ക് മാറ്റി. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ചന്തക്കുന്ന് എത്തിയപ്പോഴേക്കും ചിഞ്ചുവിന്റെ ആരോഗ്യനില കൂടുതൽ വഷളാകുകയും തുടർന്ന് പ്രസവം എടുക്കാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്നും മനസിലാക്കിയ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അഞ്ജു ആംബുലൻസിനുള്ളിൽ ഇതിനു വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. 5.50ന് അഞ്ചുവിന്റെ പരിചരണത്തിൽ ചിഞ്ചു കുഞ്ഞിന് ജന്മം നൽകി. തുടർന്ന് ഇരുവർക്കും പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോട്ടപ്പുറം ജംഗ്ഷനിൽ വെച്ച് രാത്രി ഇന്നോവ തടഞ്ഞു, കിട്ടിയ വിവരം കറക്ട്! കാറിനുള്ളിൽ 34 കന്നാസുകളിലായി 1200 ലിറ്റർ സ്പിരിറ്റ്; യുവാക്കൾ പിടിയിൽ
ചിറയിൻകീഴിൽ വീട്ടിൽ കയറിയ കള്ളൻ ഉറങ്ങിപ്പോയി! ഉറങ്ങിയത് വയോധികയെ കെട്ടിയിട്ട് അലമാരയാകെ തിരഞ്ഞ ശേഷം, കള്ളനെ പൂട്ടി വയോധിക