പാറശാല ചെങ്കൽ മര്യാപുരത്ത് എട്ട് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്നവരാണ് പിടിയിലായത്. ഡാൻസഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
തിരുവനന്തപുരം: പാറശാല ചെങ്കൽ മര്യയാപുരത്ത് വീട്ടിൽ സൂക്ഷിച്ച എട്ട് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പാറശാല പൊലീസിന്‍റെ പിടിയിൽ.മര്യാപുരം സ്വദേശിയായ ജിഷ്ണുവിന്‍റെ (26) വീട്ടിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്.ജിഷ്ണുവിന്‍റെ സുഹൃത്തും കാരക്കോണം നിലമാമൂട് സ്വദേശിയുമായ അലൻ ജപായാണ് (27) വില്പനയ്ക്കായി എംഡിഎംഎ എത്തിച്ചത്.
മര്യാപുരത്തും സമീപപ്രദേശങ്ങളിലും ജിഷ്ണു എംഡിഎംഎ വില്പന നടത്തുന്നതായുള്ള വിവരം പൊലീസിന് ലഭിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വിൽപ്പന. ഡാൻസഫ് സംഘത്തിന് വിവരം ലഭിച്ചതിനെതുടർന്ന് പാറശാല എസ്ഐ ഹർഷനും സംഘവും ചേർന്ന് ജീഷ്ണുവിനെയും, അലൻ ജപായെയും പിടികൂടി ചോദ്യം ചെയ്യപ്പോഴാണ് വീട്ടിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎ പൊലിസിന് കൈമാറിയത്. ഇവർക്കെതിരെ തുടർ നടപടി സ്വീകരിച്ചു.