ചോറും സാമ്പാറും പായസവും പപ്പടവും അടക്കം വിഭവസമൃദ്ധം; ആഴക്കടലിന്റെ ഓളപ്പരപ്പിൽ ഇലയിട്ട് വിളമ്പി 'ഓണസദ്യ'

Published : Sep 04, 2025, 12:06 PM IST
onam sadhya

Synopsis

 വീട്ടിൽ നിന്ന് പാചകം ചെയ്തുകൊണ്ടുവന്ന കറികളും, വള്ളത്തിൽവെച്ച് തന്നെ തയ്യാറാക്കിയ വിഭവങ്ങളും ചേർന്നപ്പോൾ അക്ഷരാർത്ഥത്തിൽ അതൊരു വലിയ ഓണ സദ്യയായി

അഴീക്കോട്: ഓണത്തിന്റെ ആവേശം ഇങ്ങ് കരയിൽ മാത്രമല്ല, ആഴക്കടലിലും നിറയുകയാണ്. നീലക്കടലിന്റെ അനന്തവിശാലതയിൽ, തിരമാലകളുടെ താരാട്ടിൽ, ഓണസദ്യയൊരുക്കിയാണ്  ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾ ഇത്തവണത്തെ ഓണാഘോഷം. അഴീക്കോട് വാകച്ചാർത്ത് എന്ന മത്സ്യബന്ധന വള്ളത്തിലെ തൊഴിലാളികളാണ് ആഴക്കടലിൽ ഓണത്തെ വരവേറ്റത്.  മീൻ പിടിക്കാൻ പോയപ്പോഴും ഉത്രാട ദിനം ആഘോഷിക്കാൻ അവർ തീരുമാനിക്കുകയായിരുന്നു.

വീട്ടിൽ നിന്ന് പാചകം ചെയ്തുകൊണ്ടുവന്ന കറികളും, വള്ളത്തിൽവെച്ച് തന്നെ തയ്യാറാക്കിയ വിഭവങ്ങളും ചേർന്നപ്പോൾ അക്ഷരാർത്ഥത്തിൽ അതൊരു വലിയ ഓണ സദ്യയായി. തിരക്കിനിടയിലും ചോറും സാമ്പാറും പായസവും പപ്പടവും അവർ പാചകം ചെയ്തു. കുടുംബാംഗങ്ങൾ സ്നേഹത്തോടെ തയ്യാറാക്കി നൽകിയ വിവിധതരം ഉപ്പേരികളും തോരനുകളും അവർക്ക് വീട്ടകങ്ങളിലെ ഓണത്തിന്റെ ഓർമ്മകളും സമ്മാനിച്ചു.

ആര്യക്കാരൻ സോജന്റെയും സ്രാങ്ക് സുധിഷിന്റെയും നേതൃത്വത്തിൽ നാൽപ്പത്തിയഞ്ച് തൊഴിലാളികളാണ് ഈ ഓണസദ്യയിൽ പങ്കെടുത്തത്. നാട്ടിൻപുറത്തെ സദ്യയുടെ അതേ ഊഷ്മളതയോടെ, കൂട്ടായ്മയുടെയും സൗഹൃദത്തിൻ്റെയും ചിരിയോടെ അവർ ആ സദ്യ ആസ്വദിച്ചു.

കുടുംബത്തിൽ നിന്നും നാളുകളിൽ നിന്നും അകലെയാണെങ്കിലും ഒരുമയുടെ ഈ ആഘോഷം ഈ മത്സ്യത്തൊഴിലാളികളുടെ മനസ്സിൽ ഓണത്തിന്റെ നിറവ് പകർന്നു. തിരമാലകൾക്കും ഉപ്പുകാറ്റിനും ഇടയിൽ, സ്നേഹത്തിന്റെ ഇലയിൽ വിളമ്പിയ സദ്യ നൽകുന്നതും ഒരുമയുടെ വലിയ സന്ദേശമാണ്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്
അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്