എതിരെ വന്ന വാൻ നിയന്ത്രണം തെറ്റി ഇടിച്ചുകയറി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Published : Nov 17, 2023, 10:05 PM IST
എതിരെ വന്ന വാൻ നിയന്ത്രണം തെറ്റി ഇടിച്ചുകയറി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Synopsis

നിയന്ത്രണം തെറ്റിയ വാന്‍ ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരനായ യുവാവ് മരിച്ചു

അമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ വാന്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അമ്പലപ്പുഴ തെക്ക് 12-ാം വാർഡ് കുമാരനിവാസിൽ മനോജ്കുമാർ- സജിത ദമ്പതികളുടെ മകൻ കൃഷ്ണചന്ദ്രൻ(23) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ പുന്നപ്ര പവർഹൗസ് ജംങ്ഷഷനിലായിരുന്നു അപകടം. 

അമ്പലപ്പുഴയിൽ നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കൃഷ്ണചന്ദ്രൻ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ എതിരെവന്ന വാൻ നിയന്ത്രണം തെറ്റി ഇടിച്ച് കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണ ചന്ദ്രനെ നാട്ടുകാരും പുന്നപ്ര പൊലീസും ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് അംഗമാണ് മനോജ്. 

Read more:  ഓട്ടോയ്ക്കരികിൽ ഡ്രൈവറെന്ന പോലെ, പിന്നെ സീറ്റിൽ കയറിയിരുന്നു, ഡാഷ് ബോർഡ് തകർത്ത് നടത്തിയ മോഷണം, പിടിയിൽ

 

അതേസമയം തിരുവനന്തപുരത്ത് മകൾക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച അധ്യാപിക കാർ ഇടിച്ചു മരിച്ചു. പുഴനാട് ലയോള സ്കൂൾ അധ്യാപിക അഭിരാമിയാണ് മരിച്ചത്. തിരുവനന്തപുരം കള്ളിക്കൽ തേവൻകൊട് വെച്ചായിരുന്നു അപകടം. അഭിരാമിയായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. സ്കൂട്ടറിൽ പിന്നിൽ ഇരിക്കുകയായിരുന്ന അർപ്പിതയ്ക്കും അപകടത്തിൽ പരിക്കേറ്റു. അഭിരാമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അഭിരാമിയും അർപ്പിതയും സഞ്ചരിച്ച സ്കൂട്ടർ പതുക്കെയാണ് സഞ്ചരിച്ചിരുന്നത്.  അഭിരാമിക്ക് അപകടത്തിന് പിന്നാലെ ബോധം നഷ്ടമായി. നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹരിത പതാക പാറിച്ച് ഫാത്തിമ തഹ്ലിയ, 1309 വോട്ട് ലീഡ്, കുറ്റിച്ചിറയിൽ മിന്നും വിജയം
പത്തനംതിട്ട മുനിസിപ്പാലിറ്റി തൂത്തുവാരുമെന്ന് പന്തയം, തോറ്റതോടെ മീശ വടിച്ച് ബാബു വർ​ഗീസ്