ഇടുക്കിയിൽ ഒന്നര വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Apr 10, 2025, 02:45 PM ISTUpdated : Apr 10, 2025, 03:22 PM IST
ഇടുക്കിയിൽ ഒന്നര വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

ഒന്നര വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി പൂപ്പാറയ്ക്ക് സമീപം കോരമ്പാറയിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശി ദസറത്തിന്‍റെ മകൻ ശ്രേയാൻസ് ആണ് മരിച്ചത്.

ഇടുക്കി: ഇടുക്കി പൂപ്പാറയ്ക്ക് സമീപം കോരമ്പാറയിൽ ഒന്നര വയസുകാരനെ പടുത കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശിൽ നിന്നെത്തിയ തൊഴിലാളികളായ ദസറത്തിന്‍റെയും ബർത്തിയുടെയും മകൻ ശ്രേയാൻസ് ആണ് മരിച്ചത്.

കോരമ്പാറയിലുള്ള ചെന്നൈ സ്വദേശിയുടെ ഏലത്തോട്ടത്തിലൊ തൈഴിലാളികളാണ് ഇരുവരും. തോട്ടത്തിനുള്ളിൽ ഇവർ താമസിച്ചിരുന്ന വീട്ടിൽ ഉറക്കി കിടത്തിയശേഷമാണ് അച്ഛൻ പണികൾക്കായി പോയത്.

പതിനൊന്നരയോടെ തിരികെ എത്തിയപ്പോൾ കുഞ്ഞിനെ കാണാതെ വന്നതിനെ തുടർന്ന് മറ്റു തൊഴിലാളികളുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അബദ്ധത്തിൽ കുഞ്ഞ് കുളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്കും റിസോര്‍ട്ടുകള്‍ക്കും കള്ള് വാങ്ങി വിൽക്കാൻ അനുമതി; എംബി രാജേഷ്

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി