അച്ഛൻ ഹെല്‍മെറ്റ് വയ്ക്കുന്നത് അനുകരിച്ചു, ഒന്നര വയസുകാരന്‍റെ തലയിൽ കുടുങ്ങിയത് സ്റ്റീൽ പാത്രം; രക്ഷകരായി ഫയർഫോഴ്സ്

Published : Jun 01, 2026, 06:45 PM IST
child head stuck

Synopsis

കോഴിക്കോട് മുക്കത്ത് പിതാവ് ഹെല്‍മെറ്റ് ധരിക്കുന്നത് അനുകരിച്ച ഒന്നര വയസുകാരന്റെ തലയില്‍ സ്റ്റീല്‍ പാത്രം കുടുങ്ങി. വീട്ടുകാര്‍ക്ക് ഊരിയെടുക്കാന്‍ കഴിയാതെ വന്നതോടെ കുട്ടിയെ മുക്കം അഗ്നിരക്ഷാ നിലയത്തില്‍ എത്തിച്ചു. മുക്കാല്‍ മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അഗ്നിരക്ഷാ സേന പാത്രം മുറിച്ചുമാറ്റി കുട്ടിയെ രക്ഷപ്പെടുത്തി.

കോഴിക്കോട്: പിതാവ് തലയില്‍ ഹെല്‍മെറ്റ് വയ്ക്കുന്നത് അനുകരിച്ച ഒന്നര വയസുകാരന്‍റെ തലയില്‍ സ്റ്റീല്‍ പാത്രം കുടുങ്ങി. കോഴിക്കോട് മുക്കം കൊടിയത്തൂരിലാണ് ആശങ്കയുണര്‍ത്തിയ സംഭവം നടന്നത്. കുങ്ങഞ്ചേരി വീട്ടില്‍ മുര്‍ഷിദിന്‍റെ മകന്‍ കളിക്കുന്നതിനിടെ സ്റ്റീല്‍ പാത്രം തലയില്‍ കുടുങ്ങുകയായിരുന്നു. മുര്‍ഷിദ് ബൈക്ക് ഉപയോഗിക്കുന്ന സമയങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കുന്നത് കുട്ടികള്‍ അനുകരിക്കാറുണ്ടായിരുന്നു. ഹെല്‍മെറ്റിന് പകരമായി പ്ലാസ്റ്റിക് പാത്രം ആണ് കുട്ടികള്‍ കളിക്കാനായി ഉപയോഗിച്ചിരുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം കളിക്കുന്നതിനിടെ സ്റ്റീല്‍ പാത്രം എടുത്ത് തലയില്‍ വെക്കുകയായിരുന്നു. കുട്ടികളുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിയെത്തി പാത്രം തലയില്‍ നിന്ന് ഊരാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടന്‍ കുട്ടിയെയുമെടുത്ത് രക്ഷിതാക്കള്‍ മുക്കം അഗ്നിരക്ഷാ നിലയത്തില്‍ എത്തിച്ചേര്‍ന്നു. ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ സി. മനോജിന്‍റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ പി ടി ശ്രീജേഷ്, മുഹമ്മദ് ഷനീബ്, എം. നിസാമുദ്ദീന്‍, കെ.എം ജിഗേഷ്, കെ.എസ് ശരത്, അനു മാത്യു, എം.കെ അജിന്‍, കെ.എസ് വിജയകുമാര്‍, പി.കെ രാജന്‍ എന്നിവര്‍ ചേര്‍ന്ന് മുക്കാല്‍ മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനുശേഷം കുട്ടിയുടെ തലയില്‍ നിന്ന് സ്റ്റീല്‍ പാത്രം മുറിച്ചു മാറ്റുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കവർന്നത് 3 പവൻ സ്വർണവും 75000 രൂപയും; വിനോദയാത്ര പോകാൻ മോഷണം നടത്തിയ 3 പേർ അറസ്റ്റിൽ, സംഭവം കാഞ്ഞിരപ്പള്ളിയിൽ
ചാലക്കുടി പുഴക്ക് കുറുകെയുള്ള പഴയപാലത്തില്‍ അറ്റകുറ്റപ്പണി അവസാന ഘട്ടത്തിലേക്ക്; ബുധനാഴ്ച പാലം തുറന്നേക്കും