
തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു. ഷംനാദ് മൻസിലിൽ സിദ്ദീഖ്-സജിനാമോൾ ദന്പതികളുടെ ഇളയ മകൾ നൈമ ഫാത്തിമയാണ് മരിച്ചത്. വൈകീട്ട് നാലുമണിയോടെയായിരുന്നു ദാരുണ മരണം.
കുട്ടി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനടയിൽ അമ്മ സജിന മോൾ നിസ്കരിക്കാൻ മുറിയിൽ പോയി. തിരികെ വന്നപ്പോൾ ബക്കറ്റിൽ കുട്ടി കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Read more: സംസ്ഥാനത്ത് കോൺഗ്രസ് - സിപിഎം സംഘർഷം തുടരുന്നു: ചങ്ങോരത്ത് പഞ്ചായത്തിൽ നാളെ യുഡിഎഫ് ഹർത്താൽ
കല്‍പ്പറ്റ: മേപ്പാടി മുണ്ടക്കൈയ്ക്ക് സമീപം കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. അരുണമല കോളനിയിലെ കൃഷ്ണന്റെ മകന്‍ മോഹനനാണ് (40) മരിച്ചത്. കഴിഞ്ഞ രാത്രി പത്ത് മണിയോടെയായായിരുന്നു സംഭവം. കോളനിയിലെ വീട്ടിലേക്ക് നടന്ന് പോകവെ മോഹനന്‍ ഒറ്റയാന്റെ മുന്നില്‍പ്പെടുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് മേപ്പാടിയില്‍ റോഡ് ഉപരോധിച്ചു. വനം വകുപ്പിന്റെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നും സര്‍ക്കാരിന്റെ തുടര്‍ച്ചയായുണ്ടായ ഉത്തരവാദിത്തമില്ലായ്മയാണ് വയനാട്ടില്‍ നിരന്തരം വന്യജീവികളുടെ ആക്രമണങ്ങളുണ്ടാകുന്നതെന്ന് ആരോപിച്ചായിരുന്നു സമരം.
പലയിടങ്ങളിലും കുറ്റമറ്റ രീതിയില്‍ വേലി നിര്‍മിക്കാത്തതാണ് ആദിവാസി കോളനികളടക്കമുള്ള ഇടങ്ങളില്‍ ആനകളെത്താന്‍ കാരണമെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. വന്യമൃഗ ശല്യം പരിഹരിക്കുന്നതിനായി സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനൊടൊപ്പം അവ നടപ്പാക്കുന്നതിനുള്ള ഇച്ഛാശക്തി കൂടി സര്‍ക്കാര്‍ കാണിക്കണമെന്ന് നേതാക്കള്‍ പറഞ്ഞു. മേപ്പാടി ടൗണില്‍ നടന്ന ഉപരോധസമരം ടി സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
മരിച്ച മോഹനന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം, മോഹനന്റെ മക്കള്‍ പ്രായമാവുമ്പോള്‍ സര്‍ക്കാര്‍ ജോലി, ആന നശിപ്പിച്ച വീടുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുക, ഫെന്‍സിംഗ് പ്രവര്‍ത്തികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുക എന്നീ ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ടുവെച്ചത്. എംഎല്‍എക്ക് ഡിഎഫ്ഒ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
Read more: എറണാകുളം പിണവൂർ കുടിയിൽ കാട്ടാന ആക്രമണം, ഒരാൾ മരിച്ചു