
കോഴിക്കോട്: കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഒന്നര വയസുകാരിയുടെ തലയില്‍ സ്റ്റീല്‍ പാത്രം കുടുങ്ങി. ചേലേമ്പ്ര ഇടിമൂഴിക്കല്‍ സ്വദേശി ഉസ്മാന്റെയും ആഷിഫയുടെയും മകള്‍ ഐസലാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയായിരുന്നു സംഭവം.
വീട്ടുകാര്‍ പരമാവധി ശ്രമിച്ചിട്ടും പാത്രം ഊരിയെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഉടന്‍ തന്നെ മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിലേക്ക് കുട്ടിയെ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് പാത്രം മുറിച്ചെടുത്ത് കുട്ടിയെ സ്വതന്ത്രയാക്കാന്‍ കഴിഞ്ഞത്.
സ്റ്റേഷന്‍ ഓഫീസര്‍ എംകെ പ്രമോദ് കുമാറിന്റെ ന നേതൃത്വത്തില്‍ അഗ്നിരക്ഷാസേനാംഗങ്ങളായ എസ്ബി സജിത്ത്, അശ്വനി, ലിന്‍സി, പിഎം ബിജേഷ്, പി അരുണ്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
പന്തീരാങ്കാവ് മോഷണക്കേസിൽ സഹോദരങ്ങൾ അറസ്റ്റിലായി, 7 പേരെ കൊലപ്പെടുത്തിയെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam