'കിടക്കയില്‍ അനക്കമില്ലാതെ ഒന്നര വയസുകാരി', കഴുത്തുഞെരിച്ച് കൊന്നതെന്ന് സംശയം, അമ്മ മാനസികാരോഗ്യ കേന്ദ്രത്തിൽ

Published : Apr 11, 2024, 11:10 PM IST
'കിടക്കയില്‍ അനക്കമില്ലാതെ ഒന്നര വയസുകാരി', കഴുത്തുഞെരിച്ച് കൊന്നതെന്ന് സംശയം, അമ്മ മാനസികാരോഗ്യ കേന്ദ്രത്തിൽ

Synopsis

മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഇവരെ പിന്നീട് കോഴിക്കോട്ടെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.

കോഴിക്കോട്: പയ്യോളിയില്‍ ഒന്നരവയുള്ള കുട്ടിയെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവിനെ പയ്യോളി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഇവരെ പിന്നീട് കോഴിക്കോട്ടെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.

പയ്യോളി മണിയൂരിൽ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം. ബന്ധുക്കളാണ് ആദ്യം ഒന്നര വയസുകാരിയെ കിടക്കയില്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ കുഞ്ഞിന്റെ അമ്മയെ പയ്യോളി പോലീസ് കസ്റ്റഡിയെടുത്ത് ചോദ്യം ചെയ്തു. ഇതിനിടയിൽ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇവരെ കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. യുവതി നേരത്തെ ചികിത്സ തേടിയിരുന്നു എന്നാണ് സൂചന.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ.കഴുത്തുഞെരിച്ചു കൊലപ്പെടുത്തി എന്നാണ് നിഗമനം. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിനാണ് പയ്യോളി പൊലീസ് കേസെടുത്തിരിക്കുന്നത്.

പയ്യോളിയിൽ ഒന്നര വയസുള്ള കുട്ടി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ, അമ്മ കസ്റ്റഡിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
കള്ളക്കഥ കോടതിയിൽ തകർന്നു; തന്നെ പിന്തുണച്ചവർക്ക് നന്ദി: ദിലീപ്