ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു

Published : Apr 11, 2024, 11:05 PM IST
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു

Synopsis

ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങി വരവെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പൂച്ചാക്കൽ: ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങി വരവെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒരാളുടെ നില ഗുരുതരം, ഹരിപ്പാട് മണ്ണാറശാല പുന്നൂർ മഠത്തിൽ കളത്തി വീട്ടിൽ പരേതനായ ശങ്കരനാരായണ പണിക്കരുടെ മകൻ ശ്രീജിത്ത് (30) ആണ് മരിച്ചത്. 

ഒപ്പമുണ്ടായിരുന്ന മാതാവ് ശ്യാമളദേവി, ഭാര്യ അഭിജ, ഒരു വയസ് പ്രായമായ മകൾ ശ്രേഷ്ഠ, അഭിജയുടെ മാതാവ് വത്സലകുമാരിക്കുമാണ് പരിക്കേറ്റത്, ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഏഴര മണിയോടെയാണ് സംഭവം.

ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങി വരവെ ചേർത്തല - അരൂക്കുറ്റി റോഡിൽ മാക്കേക്കടവജപ്പാൻ കുടിവെള്ള പ്ലാന്റിന് സമീപത്ത് വെച്ച് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം. കാറ് വെട്ടി പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഉടനെ ചേർത്തല സ്വകാര്യ ആശുപത്രിയിൽ ശ്രീജിത്തിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂച്ചാക്കൽ പോലിസ് മേൽനടപടി സ്വീകരിച്ചു.

രണ്ട് ഭാഗത്തേക്കും ഗതാഗതം അനുവദിക്കും, മൂന്നാം റീച്ച് ആൽത്തറ - തൈക്കാട് റോഡ് നാളെ തുറക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്