ആലുവയിൽ ലഹരി സംഘങ്ങളുടെ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റിൽ

Published : Sep 18, 2019, 07:15 PM ISTUpdated : Sep 18, 2019, 07:55 PM IST
ആലുവയിൽ ലഹരി സംഘങ്ങളുടെ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റിൽ

Synopsis

മണികണ്ഠൻ എന്നയാളാണ് അറസ്റ്റിലായത്. ആലുവ സ്വദേശി ചിപ്പി ആണ് ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്. രണ്ട് പേർക്ക് പരിക്കേറ്റു.

കൊച്ചി: ആലുവയിൽ ലഹരി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഒരാൾ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മണികണ്ഠൻ എന്നയാളാണ് അറസ്റ്റിലായത്. ആലുവ സ്വദേശി ചിപ്പി ആണ് ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്. രണ്ട് പേർക്ക് പരിക്കേറ്റു.

ആലുവ സർക്കാർ ആശുപത്രിയിൽ ലഹരി വിമോചന ചികിത്സയുടെ ഭാഗമായുള്ള മരുന്ന് വാങ്ങാനെത്തിയതായിരുന്നു ചിപ്പിയും സുഹൃത്തുക്കളും. അതിനിടെയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന ഭാര്യയെ കാണാനെത്തിയ ചൂണ്ടി സ്വദേശി മണികണ്ഠൻ എന്നായാളുമായി വാക്കേറ്റമുണ്ടായത്. തുടർന്നുണ്ടായ സംഘർഷത്തിൽ മണികണ്ഠൻ ചിപ്പിയെയും സുഹൃത്തുക്കളെയും കുത്തി പരിക്കേൽപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. 

സംഭവസ്ഥലത്ത് വച്ച് തന്നെ ചിപ്പി മരിച്ചു. പരിക്കേറ്റ ചൂണ്ടി സ്വദേശികളായ വിശാൽ, കൃഷ്ണപ്രസാദ് എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ സംഘങ്ങൾ തമ്മിൽ മുൻവൈരാഗ്യം ഉണ്ടായിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'തിരുവനന്തപുരത്ത് ബിജെപി ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് തൃശൂർ മോഡലിൽ വോട്ട് ചേർക്കുന്നു'; ആരോപണവുമായി ശിവൻകുട്ടി
സാധാരണക്കാർക്കുള്ള അസൗകര്യങ്ങൾ പരിഗണിച്ച് ഹർത്താൽ പിൻവലിക്കുന്നു എന്ന് യുഡിഎഫ്; മുസ്ലിം ലീഗ് ഓഫീസ് ആക്രമണത്തിൽ അറസ്റ്റ്