
കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ 40 പൊതി ബ്രൗണ്‍ഷുഗര്‍ പിടികൂടി. അഴിഞ്ഞിലം കുറ്റിപ്പാറ പി കെ മുഹമ്മദ് വസീം (22) ആണ് അറസ്റ്റിലായത്. ഫറോക്ക് ചുങ്കം-ഫറോക്ക് കോളജ് റോഡില്‍ തിരിച്ചിലങ്ങാടി ബസ്റ്റോപ്പിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ബ്രൗണ്‍ഷുഗര്‍ കടത്താന്‍ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു.
ഫറോക്ക് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എ പ്രജിത്തും പാര്‍ട്ടിയും ചേര്‍ന്നാണ് അറസ്റ്റ്. എക്സൈസ് പാര്ട്ടിയില്പ്രിവന്റീവ് ഓഫീസര്‍ പിഅനില്‍ ദത്ത്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി എ മുഹമ്മദ് അസ്ലം, ടികെ രാഗേഷ്, എന്‍ ജലാലുദ്ദീന്‍, വിഅശ്വിന്, ജിജി ഗോവിന്ദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam