
തിരുവനന്തപുരം: അമരവിള ചെക്ക് പോസ്റ്റിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. നെയ്യാറ്റിൻകര ഊരൂട്ടുകല സ്വദേശി മൊട്ട രാഖീഷ് എന്ന് വിളിക്കുന്ന രാഖേഷ് (32) ആണ് എക്സൈസ് സംഘത്തിൻറെ പിടിയിലായത്. പാറശ്ശാലയിൽ നിന്ന് മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിലെ യാത്രികനായിരുന്നു രാഖേഷ്. മുമ്പും കഞ്ചാവ് കടത്തിയതിന് ഇയാളെ പിടികൂടിയിട്ടുണ്ട്. ഇന്നലെ ഉച്ചക്ക് ദേശീയപാതയിലെ അമരവിള ചെക്പോസ്റ്റിൽ കെഎസ്ആർടിസി ഓർഡിനറി ബസ്സിൽ പരിശോധനക്കിടയാണ് കഞ്ചാവ് കണ്ടെത്തിയത്.
അമരവിള ചെക്പോസ്റ് സിഐ സന്തോഷ് എസ.കെ ,എസ്‌ഐ പ്രശാന്ത് ,അജികുമാർ ,നോഗു ,വിനോദ് സതീഷ്‌കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ക്രിതുമസ് ,ന്യൂ ഈയർ കാലത്തു കഞ്ചാവ് കടത്തു നിയന്ദ്രിക്കാൻ പരിശോധന ശക്തമാക്കിയിട്ടുണ്ട് .എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. രാത്രികാല പരിശോധന ശക്തമാക്കിയിട്ടുണ്ട്. പരിശോധന ശക്തമായതോടെ യാത്രക്കാർക്ക് ബുദ്ധിമുട്ടു ഉണ്ടാക്കുന്നു എന്ന് പരാതിയും ഉയർന്നിട്ടുണ്ട്. മയക്കു മരുന്ന് കടത്തു കൂടുന്നതിനാൽ ജനങ്ങൾ സഹകരിക്കണമെന്ന് സിഐ സന്തോഷ് കുമാർ ആവശ്യപ്പെട്ടു.
Read more; പുതുവത്സരാഘോഷം ലക്ഷ്യമിട്ട് എംഡിഎംഎ വിൽപ്പന, കൊച്ചിയിൽ വിദ്യാർഥിനിയടക്കം മൂന്ന് പേർ അറസ്റ്റിൽ
അതേസമയം, കളർകോട് ബൈപ്പാസിന് സമീപത്തു നിന്നും കഞ്ചാവിന്റെ വൻ ശേഖരവുമായി തിരുവനന്തപുരം സ്വദേശി കഴിഞ്ഞ ദിവസം അറസ്റ്റിലായി. തിരുവനന്തപുരം കുറവക്കോണം കവടിയാര്‍ താഴ്വരവീട്ടില്‍ സംഗീത് (ജിക്കു-29) ആണ് എട്ട് കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ സൗത്ത് പൊലീസും ചേർന്നാണ് കഞ്ചാവ് പിടികുടിയത്. ആലപ്പുഴ ബൈപ്പാസ് ഭാഗത്ത് ബൈക്കിൽ വന്നിറങ്ങി കളർകോടുള്ള ഇടപാടുകാരനെ കാത്തു നിൽക്കുമ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. കഞ്ചാവ് വാങ്ങാൻ വന്ന നിരവധി ക്രിമിനൽ കേസിലെ പ്രതി പോലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു.