ശരീരത്തോട് ചേര്‍ത്ത് കെട്ടി കുഴൽപ്പണം കടത്ത്; രേഖകൾ ഇല്ലാതെ ഒരു കോടി രൂപ പിടികൂടി

Published : Feb 15, 2023, 12:07 PM ISTUpdated : Feb 15, 2023, 12:29 PM IST
ശരീരത്തോട് ചേര്‍ത്ത് കെട്ടി കുഴൽപ്പണം കടത്ത്; രേഖകൾ ഇല്ലാതെ ഒരു കോടി രൂപ പിടികൂടി

Synopsis

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഐലൻഡ് എക്സ്പ്രസിലാണ്, രേഖകൾ ഇല്ലാത്ത പണം കടത്തിയത്. ഒരു കോടി, രണ്ട് ലക്ഷം രൂപയാണ് പിടിച്ചെടുത്തത്.

പാലക്കാട്‌: പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ ഒരു കോടി കുഴൽപ്പണം പിടികൂടി. രണ്ട് തമിഴ്നാട് സ്വദേശികളെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെ നാലരയ്ക്ക് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഐലൻഡ് എക്സ്പ്രസിലാണ്, രേഖകൾ ഇല്ലാത്ത പണം കടത്തിയത്. ഒരു കോടി, രണ്ട് ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. മധുര സ്വദേശികളായ ബാലകൃഷ്ണൻ, ഗണേശൻ എന്നിവരാണ് പണം കടത്തിയത്. ബെംഗളൂരുവിൽ നിന്ന് കായംകുളത്തേക്കായിരുന്നു ഇവരുടെ യാത്ര. 

ജനറൽ കംപാർട്ട്മെൻ്റിലായിരുന്നു തുണിയിൽ പൊതിഞ്ഞ് ശരീരത്തിൽ ചേർത്ത് കെട്ടിയായിരുന്നു പണം ഒളിപ്പിച്ചിരുന്നത്. പെട്ടന്ന് തിരിച്ചറിയാതിരിക്കാനാണ് ഈ വിദ്യ. മുമ്പും പണം കടത്തിയിട്ടുണ്ട് എന്നാണ് ഇരുവരുടെയും മൊഴി. തുടർ അന്വേഷണത്തിനായി കേസ്, ആദായ നികുതി വകുപ്പിന് കൈമാറി. 

PREV
Read more Articles on
click me!

Recommended Stories

പട്ടാപ്പകൽ കോളേജിനകത്തേയ്ക്ക് പാഞ്ഞുകയറി കാട്ടുപന്നി; മുന്നിൽപ്പെട്ടത് അധ്യാപകൻ, ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വീടിന് മുകളിൽ ഉഗ്രശബ്ദം, ഞെട്ടിത്തരിച്ച് വീട്ടുകാർ; ആകാശത്ത് നിന്ന് വീടിന് മുകളില്‍ പതിച്ചത് 50 കിലോയോളം തൂക്കമുള്ള ഐസ് കട്ട