കോഴിക്കോട്ട് വാട്ടർ ടാങ്ക് തകർന്നുവീണ് അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം, ഒരാള്‍ക്ക് പരിക്ക്

Published : Sep 26, 2025, 02:20 PM IST
water tank

Synopsis

തമിഴ്നാട് സ്വദേശി അറുമുഖൻ ആണ് മരിച്ചത്. പ്രദേശവാസിയായ മീന രാജന്റെ വീട്ടിലെ പഴയ ജല സംഭരണി പൊളിച്ചു മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്.

കോഴിക്കോട്: കോഴിക്കോട് തിരുവണ്ണൂരിൽ ജല സംഭരണി തകർന്ന് തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി അറുമുഖൻ ആണ് മരിച്ചത്. പ്രദേശവാസിയായ മീന രാജന്റെ വീട്ടിലെ പഴയ ജല സംഭരണി പൊളിച്ചു മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്ലാബ് തകർന്ന് അറുമുഖന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. കോൺഗ്രീറ്റ് സ്ലാബിനും മതിലിനും അടിയിൽപ്പെട്ട അറുമുഖനെ രക്ഷപ്പെടുത്താനായില്ല. അപകടത്തിൽ മറ്റൊരു തൊഴിലാളിയുടെ കാലിനും പരിക്കേറ്റിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെയാണ് ടാങ്ക് പൊളിച്ച് നീക്കിയിരുന്നത്. ഇതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. സംഭവത്തിൽ നല്ലളം പൊലീസ് കേസെടുത്തു.

PREV
Read more Articles on
click me!

Recommended Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ
പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം