ബൈക്ക് യാത്രികന്‍ ലോറിയിടിച്ച് മരിച്ചു

Published : Jan 25, 2019, 09:37 PM IST
ബൈക്ക് യാത്രികന്‍ ലോറിയിടിച്ച്  മരിച്ചു

Synopsis

ഇന്ന് രാവിലെ 6.45 ന് തൊണ്ടയാട് - പൂളാടിക്കുന്ന് ബൈപ്പാസ് റോഡില്‍ അമ്പലപ്പടി ജംഗ്ഷനില്‍ വച്ചാണ് അപകടം. 

കോഴിക്കോട്: ബൈക്കില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മക്കട, കമ്മിളിതാഴം പുതിയോട്ടില്‍ വീട്ടില്‍ ദിനേശ്കുമാര്‍ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45 ന് തൊണ്ടയാട് - പൂളാടിക്കുന്ന് ബൈപ്പാസ് റോഡില്‍ അമ്പലപ്പടി ജംഗ്ഷനില്‍ വച്ചാണ് അപകടം. ചെറുകുളം റോഡില്‍ നിന്ന് അമ്പലപ്പടിയിലേക്ക് കടക്കുന്നതിനിടെ കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ദിനേശ്കുമാറിനെ ഉടന്‍ മെഡിക്കല്‍കോളേജില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. പരേതനായ പ്രഭാകരന്‍റേയും തങ്കയുടേയും മകനാണ് ദിനേശ്കുമാര്‍. ഭാര്യ: ഹേമലത. മക്കള്‍ : വൈഷ്ണവ്, വൈശാഖ്. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോഴിക്കോട് പള്ളി വളപ്പിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തില്‍ ചുരുളഴിഞ്ഞു, യുവതി പ്രസവിച്ചത് മാസം തികയാതെ, ദുരൂഹതയില്ലെന്ന് പൊലീസ്
ശബരിമലയിലെ പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ല, ശബരിമലയിൽ ‘സസ്യാധിഷ്ഠിത’ കുപ്പി വില്പനയ്ക്ക് അനുമതി നിഷേധിച്ച് ഹൈക്കോടതി