Latest Videos

താമരശ്ശേരി ചുരത്തിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

By Web TeamFirst Published Nov 22, 2020, 2:57 PM IST
Highlights

ആറ് ബൈക്കുകളിലായി മീനങ്ങാടിയിൽ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ച സംഘത്തിൽപ്പെട്ടയാളാണ് മരണപ്പെട്ടത്.

കോഴിക്കോട്: താമരശ്ശേരി ചുരം രണ്ടാം വളവിന് താഴെ വെച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മീനങ്ങാടി സ്വദേശി കുര്യാക്കോസിൻ്റെ മകൻ അലൻ ബേസിൽ (20) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന അബിൻ ബാബുവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാറിൽ തട്ടി നിയന്ത്രണം വിട്ട ബൈക്കാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ആറ് ബൈക്കുകളിലായി മീനങ്ങാടിയിൽ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ച സംഘത്തിൽപ്പെട്ടയാളാണ് മരണപ്പെട്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
 

click me!