മെഡിക്കൽ കോളേജിൽ 82 കാരനായ കൊവിഡ് രോഗിക്ക് വാസ്കുലാർ ശസ്ത്രക്രിയ, പൂർണ വിജയം

Web Desk   | Asianet News
Published : Nov 21, 2020, 09:47 PM IST
മെഡിക്കൽ കോളേജിൽ 82 കാരനായ കൊവിഡ് രോഗിക്ക്  വാസ്കുലാർ ശസ്ത്രക്രിയ, പൂർണ വിജയം

Synopsis

പ്രായക്കൂടുതൽ, ഹൃദ്രോഗം, കൊവിഡ് രോഗം മുതലായ വെല്ലുവിളികൾ എന്നിവ ഉണ്ടായിരുന്നെങ്കിലും അടിയന്തിര ശസ്ത്രക്രിയ വേണ്ടിയിരുന്നതിനാൽ ബന്ധുക്കളെ വിവരമറിയിച്ചു. 

തിരുവനന്തപുരം: കൊവിഡ് രോഗിയായ 82 വയസുകാരന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ വാസ്കുലാർ ശസ്ത്രക്രിയ പൂർണ വിജയം. തമിഴ്നാട് സ്വദേശി പാലയ്യ (82) നാണ് കാർഡിയോ വാസ്കുലാർ തൊറാസിക് സർജറി വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തിയത്. ഒക്ടോബർ പത്തിന് വലതു കൈയ്ക്ക് വേദനയും സ്വാധീനക്കുറവുമായാണ്  പാലയ്യൻ മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിയത്. 

തമിഴ്നാട് സ്വദേശിയായ ഇദ്ദേഹം പാറശാലയിലുള്ള മകനോടൊപ്പമാണ് താമസം. ആശുപത്രിയിലെ പരിശോധനകളിൽ ഹൃദ്രോഗവും ഒപ്പം കൊവിഡുമുണ്ടെന്ന് സ്ഥിരീകരിച്ചു. സി ടി ആൻജിയോഗ്രാം പരിശോധനയിൽ ഹൃദയത്തിൽ നിന്ന് രക്തക്കട്ട വലതു കൈയ്യിലെ രക്തക്കുഴലിലെത്തി രക്ത സഞ്ചാരം പൂർണ്ണമായി അടഞ്ഞനിലയിലായിരുന്നു. 

പ്രായക്കൂടുതൽ, ഹൃദ്രോഗം, കൊവിഡ് രോഗം മുതലായ വെല്ലുവിളികൾ എന്നിവ ഉണ്ടായിരുന്നെങ്കിലും അടിയന്തിര ശസ്ത്രക്രിയ വേണ്ടിയിരുന്നതിനാൽ ബന്ധുക്കളെ വിവരമറിയിച്ചു. പാറശ്ശാലയിൽ നിന്ന് ബന്ധുക്കളെത്തി സമ്മതമറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 13ന് രാത്രി അടിയന്തിര ശസ്ത്രക്രിയ നടന്നു. രക്തക്കട്ട മാറ്റുന്ന എംബോളക്ടമി എന്ന വാസ്കുലാർ ശസ്ത്രക്രിയയാണ് നടന്നത്. 

മെഡിക്കൽ കോളേജിൽ കൊവിഡ് രോഗികൾക്ക് വേണ്ടി പ്രത്യേകമൊരുക്കിയ തിയേറ്ററിലാണ് ശസ്ത്രക്രിയ നടന്നത്.
ഒരാഴ്ചത്തെ ചികിത്സക്ക് ശേഷം കൊവിഡ് നെഗറ്റീവായിക്കഴിഞ്ഞ് ഡിസ്ചാർജ് ആയി. കാർഡിയോവാസ്കുലാർ. സർജന്മാരായ ഡോ ഷഫീക്ക്, ഡോ മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. കൊവിഡ് നോഡൽ ഓഫീസർ ഡോ. ശ്രീകണ്oൻ ആണ് ചികിത്സ ഏകോപിപ്പിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സ്ത്രീകളുടെ ശബരിമല' ജനുവരി 2ന് തുറക്കും; തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ പാർവതി ദേവിയുടെ നട തുറക്കുക 12 ദിവസം മാത്രം
കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു