തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

Published : Dec 29, 2022, 01:58 PM IST
തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

Synopsis

ബന്ധുവായ രാമചന്ദ്രന്റെ വീട്ടിലെത്തിയേപ്പോഴായിരുന്നു വിജയൻ നായർക്ക് തേനീച്ചയുടെ ആക്രമണമേറ്റത്.

തൃശ്ശൂർ : തൃശ്ശൂർ വെട്ടൂകാട് തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. വെട്ടുകാട് സ്വദേശി വിജയൻ നായരാണ് മരിച്ചത്. തേനീച്ചയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. രാജു കല്ലോലിക്കൽ, എൽദോസ് കൊച്ചു പുരയ്ക്കൽ (ഏഴാങ്കല്ല് സ്വദേശി ), കമലാകരൻ (മാന്നാ മംഗലം), ശാരദ ( മരിച്ച വിജയൻ നായരുടെ ഭാര്യ), വർഗീസ് എന്നിവർക്കാണ് തേനീച്ചയുടെ ആക്രമണം ഏറ്റത്. 

ബന്ധുവായ രാമചന്ദ്രന്റെ വീട്ടിലെത്തിയേപ്പോഴായിരുന്നു വിജയൻ നായർക്ക് തേനീച്ചയുടെ ആക്രമണമേറ്റത്. തൊട്ടടുത്ത വർക്ക് ഷോപ്പിന് മുകളിൽ നിന്നാണ് തേനീച്ച കൂടിളകിയത്. മറ്റുള്ളവർ ഓടിയെങ്കിലും വിജയൻ നായർ വീണു. ചൂട്ട് കത്തിച്ച് തേനീച്ചകളെ ഓടിച്ച ശേഷമാണ് വിജയൻ നായരെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലുള്ള കമലാകരന്റെ പരിക്ക് മാത്രം ഗുരുതരമാണ്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. പരുന്ത് കൊത്തിയതിനെ തുടർന്നാണ് തേനീച്ചക്കൂട് ഇളകിയത്. 

PREV
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു