ക്രിസ്മസ് ദിനത്തിൽ അയൽവാസിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

Published : Dec 29, 2022, 12:10 PM IST
ക്രിസ്മസ് ദിനത്തിൽ അയൽവാസിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

Synopsis

ഗൂഡാർവിള ഫാക്ടറി ഡിവിഷനിൽ എം. രാജാ (34) ആണ് തലയ്ക്ക് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. 

ഇടുക്കി: അയൽവാസിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ. കെ ഡിഎച്ച്പി കമ്പനി ഗൂഡാർവിള എസ്റ്റേറ്റിൽ ഫാക്ടറി ഡിവിഷനിൽ പി.വിവേക് (32) നെയാണ് ദേവികുളം എസ് എച്ച് ഓ എസ്. ശിവലാലിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഗൂഡാർവിള ഫാക്ടറി ഡിവിഷനിൽ എം. രാജാ (34) ആണ് തലയ്ക്ക് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ക്രിസ്മസ് ദിനം രാത്രിയിലാണ് സംഭവം. 

കൊച്ചിയിൽ ഓട്ടോ റിക്ഷാ ഡ്രൈവറായ രാജാ എസ്റ്റേറ്റിലെ ക്ഷേത്ര ഉത്സവത്തിൽ പങ്കെടുക്കാനായാണ് ഗൂഡാർവിളയിലെ വീട്ടിലെത്തിയത്. ക്രിസ്മസ് ദിനം രാത്രിയിൽ ബന്ധുവിൻ്റെ വീടിനു മുൻപിൽ നിൽക്കുമ്പോൾ പിന്നിലൂടെയെത്തിയ വിവേക് വാക്കത്തി കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. ഇരുവരും തമ്മിൽ മുൻ വൈരാഗ്യമുണ്ടായിരുന്നുവെന്നും ക്രിസ്മസ് ദിനം പകൽ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതായും ബന്ധുക്കൾ പറഞ്ഞു. മൂന്നാർ ടൗണിലെ ടാക്സി ജീപ്പ് ഡ്രൈവറാണ് പ്രതി വിവേക്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു.

കൊലക്കേസ് പ്രതി കൊച്ചിയിൽ പിടിയിൽ
 

PREV
Read more Articles on
click me!

Recommended Stories

കള്ളക്കഥ കോടതിയിൽ തകർന്നു; തന്നെ പിന്തുണച്ചവർക്ക് നന്ദി: ദിലീപ്
നടിയെ ആക്രമിച്ച കേസ്: വിധി എന്തായാലും ഇന്ന് പ്രതികരിക്കാനില്ലെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ