എതിര്‍ ദിശയിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു, ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Published : Oct 29, 2026, 10:06 PM IST
police

Synopsis

കൊയിലാണ്ടി നന്തി മേൽപ്പാലത്തിൽ അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. മൂടാടി സ്വദേശി ഷിഹാബ് ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇടിച്ചിട്ട വാഹനം കണ്ടെത്താൻ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

കോഴിക്കോട്: കൊയിലാണ്ടി നന്തി മേല്‍പ്പാലത്തിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊയിലാണ്ടി മൂടാടി നരങ്ങോളി കുളത്തിന് സമീപം മുത്താച്ചികണ്ടി ഷിഹാബ്(26) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 26ന് രാത്രി 10.30 ഓടെയായിരുന്നു അപകടം. കൊയിലാണ്ടി ഭാഗത്ത് നിന്നും വടകര ഭാഗത്തേയ്ക്ക് പോവുകയായിരുന്ന യുവാക്കളുടെ ബൈക്കില്‍ എതിര്‍ദിശയില്‍ നിന്നും മറ്റൊരു വാഹനത്തെ മറി കടന്നുവന്ന വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഷിഹാബിനൊപ്പം ബൈക്കിലുണ്ടായിരുന്ന മൂടാടി സ്വദേശി മനൂഫിനും അപകടത്തില്‍ പരിക്കേറ്റിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഷിഹാബ് ഇന്ന് രാവിലെയാണ് മരിച്ചത്. ഇടിച്ച വാഹനം കണ്ടെത്താന്‍ സിസിടിവി കേന്ദ്രീകരിച്ചുള്ള പോലീസ് അന്വേഷണം നടന്നുവരികയാണ്. പരേതനായ ഉസ്മാനാണ് ഷിഹാബിന്റെ പിതാവ്. മാതാവ്: സഫിയ. സഹോദരങ്ങള്‍: ഷാഹിദ്, അഷ്‌ക്കര്‍, അജ്മല്‍, മുഹ്‌സിന.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആലുവയിൽ സ്ക്രാപ്പ് കടയിൽ‌ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു
മഫ്തിയില്‍ സ്‌കൂളിന് മുന്‍പില്‍ കാത്തുനിന്ന് പൊലീസ്; പിടികൂടിയത് വിദ്യാര്‍ത്ഥികള്‍ ഓടിച്ച ഇരുപത്തഞ്ചോളം ഇരുചക്ര വാഹനങ്ങള്‍