മഫ്തിയില്‍ സ്‌കൂളിന് മുന്‍പില്‍ കാത്തുനിന്ന് പൊലീസ്; പിടികൂടിയത് വിദ്യാര്‍ത്ഥികള്‍ ഓടിച്ച ഇരുപത്തഞ്ചോളം ഇരുചക്ര വാഹനങ്ങള്‍

Published : Oct 29, 2026, 09:35 PM IST
bike

Synopsis

ലൈസൻസില്ലാതെ കൗമാരക്കാർ വാഹനം ഓടിക്കുന്നതിനെതിരെ ബാലുശ്ശേരി പൊലീസ് പൂനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പരിശോധന നടത്തി. മഫ്തിയിലെത്തിയ പൊലീസ് സംഘം വിദ്യാർത്ഥികൾ ഉപയോഗിച്ചിരുന്ന 25 ഓളം ഇരുചക്ര വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.

കോഴിക്കോട്: ലൈസന്‍സില്ലാതെ കൗമാരക്കാര്‍ വാഹനം ഓടിക്കുന്നതിനെതിരെ പരിശോധന ശക്തമാക്കി ബാലുശ്ശേരി പൊലീസ്. പൂനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മഫ്തിയിലെത്തിയ പൊലീസ് സംഘം വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചിരുന്ന 25 ഓളം ബൈക്കുകളും സ്‌കൂട്ടറുകളും കസ്റ്റഡിയിലെടുത്തു. വൈകീട്ട് നാല് മണിയോടെ സ്‌കൂള്‍ വിട്ടതോടെയാണ് നാടകീയ രംഗങ്ങള്‍ നടന്നത്.

മഫ്തിയിൽ എത്തിയ പൊലീസ് സംഘം ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന ഭാഗങ്ങളില്‍ നേരത്തെ തന്നെ നിലയുറപ്പിച്ചിരുന്നു. സ്‌കൂള്‍ വിട്ടിറങ്ങി വണ്ടിയെടുത്ത് വീട്ടിലേക്ക് പോകാന്‍ തുടങ്ങിയ വിദ്യാര്‍ത്ഥികളെ പൊലീസ് തടയുകയായിരുന്നു. പരിഭ്രാന്തരായ വിദ്യാര്‍ത്ഥികള്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. തുടർന്നാണ് ഇരു ചക്രവാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ വാഹനം ഉപയോഗിക്കുന്നത് നിയമവിരുദ്ധമായതിനാല്‍ വാഹന ഉടമകളെ കണ്ടെത്തി തുടര്‍ നടപടികളിലേക്ക് നീങ്ങാന്‍ ഒരുങ്ങുകയാണ് പൊലീസ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എതിര്‍ ദിശയിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു, ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ആലുവയിൽ സ്ക്രാപ്പ് കടയിൽ‌ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു