ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു, ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നത്...!

Published : Jan 28, 2023, 10:30 AM IST
ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു, ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നത്...!

Synopsis

അപകടത്തിൽ  സാരമായി പരുക്കേറ്റ ഷഫീഖിനെ  താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട്: പുതുപ്പാടി എലോക്കരക്ക് സമീപം മിൽമ കണ്ടയ്നർ ലോറിയും നാനോ കാറും കൂട്ടി ഇടിച്ച് കാർ യാത്രികൻ മരിച്ചു.  മലപ്പുറം ചേലമ്പ്ര കുറ്റിപ്പാല സ്വദേശിയും സുൽത്താൻ ബത്തേരി കോടതിപ്പടി പുത്തൻകുന്ന് വെങ്കരിങ്കടക്കാട്ടിൽ താമസക്കാരനുമായ  ഷഫീഖ് (46) ആണ് മരണപ്പെട്ടത്.  അപകടത്തിൽ  സാരമായി പരുക്കേറ്റ ഷഫീഖിനെ  താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിൽ ഷഫീഖ് മാത്രമാണ് ഉണ്ടായിരുന്നത്. വയനാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറും എതിർ ദിശയിൽ വരികയായിരുന്ന ലോറിയും തമ്മിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ നാനോ കാർ പൂർണമായും തകർന്നു.

മേക്കോവർ‘ നടത്തിയെങ്കിലും ചതിച്ച് ഇൻസ്റ്റ​ഗ്രാം; വെള്ളിയാഴ്ച പള്ളിയിൽ പോകുന്നവരുടെ കടയിൽ മോഷണം, അറസ്റ്റ്

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു