
കൊല്ലം:കൊല്ലം നഗരത്തിൽ നടന്ന 90 ഗ്രാം എംഡിഎംഎ വേട്ടയിൽ ഒരു പ്രതികൂടി പിടിയിൽ. പള്ളിമുക്ക് സ്വദേശി റാസിക്കിനെയാണ് പാലക്കാട് നിന്ന് പിടികൂടിയത്. കേസിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെ പ്രതിയാണ് റാസിക്. സിറ്റി പൊലീസ് കമീഷണറുടെ ഷാഡോ ടീം പാലക്കാടെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഈ വർഷം സിറ്റി പരിധിയിൽ നടന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടയായിരുന്നു 11ആം തീയതി രാത്രി മാടൻനടയിൽ നടന്നത്. ഉമയനല്ലൂർ സ്വദേശി ഷിജു, പള്ളിമുക്ക് സ്വദേശി അസീംഖാൻ എന്നിവരാണ് നേരത്തെ പിടിയിലായ പ്രതികൾ. ദില്ലിയിൽ നിന്ന് വിൽപ്പനയ്ക്കുവേണ്ടി പ്രതികൾ കൊല്ലത്ത് എംഡിഎംഎ എത്തിക്കുകയായിരുന്നു.
ചവര്‍ കത്തിക്കുന്നതിനിടെ തീയിൽ അകപ്പെട്ട് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം